ഇന്ത്യൻ സമൂഹത്തിന് ദീപാവലി ആശംസകളുമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ദീപാവലി ആശംസകൾ നേർന്നു. കുടിയേറ്റകാര്യ മന്ത്രി അലക്സ് ഹോക്, ആഭ്യന്തര മന്ത്രി ക്യാരൻ ആൻഡ്രൂസ് എന്നിവരും ആശംസകൾ അറിയിച്ചു.

Australian Prime Minister Scott Morrison speaks to Indian Prime Minister Narendra Modi during the 2020 Virtual Leaders Summit between Australia and India at Parliament House in Canberra, Thursday, June 4, 2020. (AAP Image/Lukas Coch) NO ARCHIVING

Prime Minister Scott Morrison extends Diwali greetings to the Indian community in Australia. Source: AAP/Lukas Coch

ഇരുട്ടിന് മേൽ വെളിച്ചം വിജയം കൈവരിക്കുന്നതിന്റെ ആഘോഷമായ ദീപാവലി, ഇരുൾ നിറഞ്ഞ ജീവിതങ്ങളിൽ വെളിച്ചം പകരട്ടെ എന്നാശംസിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ദീപാവലി സന്ദേശം നൽകിയത്.

ഹിന്ദിയിലാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. ഓസ്ട്രേലിയ മഹാമാരിയിൽ നിന്ന് കരകയറുന്നതിനിടെയാണ് ഈ വർഷത്തെ ദീപാവലി ആഘോഷം. കഴിഞ്ഞ രണ്ട് വർഷങ്ങളായി മാറ്റിവയ്‌ക്കേണ്ടി വന്ന ഒത്തുചേരലുകളും, ആഘോഷങ്ങളും വീണ്ടും സാധ്യമാക്കാൻ സമയമായെന്നും മോറിസൺ പറഞ്ഞു.
മാത്രമല്ല, ഓസ്‌ട്രേലിയൻ സമൂഹത്തെ സുരക്ഷിതമാക്കാൻ സഹായിച്ച എല്ലാവർക്കും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

പ്രധാനമന്ത്രിക്ക് പുറമെ ആദ്യന്തര മന്ത്രി ക്യാരൻ ആൻഡ്രൂസും ദീപാവലി ആശംസകൾ നേർന്നു.

വിവിധ മേഖലകളിൽ വിജയം കൈവരിച്ച ഇന്ത്യൻ വംശജർ ഓസ്‌ട്രേലിയയ്ക്ക് നൽകിയ സംഭാവനകൾ വലുതാണെന്ന് ക്യാരൻ പറഞ്ഞു.

കുടിയേറ്റ കാര്യ മന്ത്രി അലക്സ് ഹോക്കും എല്ലാവർക്കും ആശംസകൾ അറിയിച്ചു.

 


Share
Published 4 November 2021 11:29am
Updated 21 September 2022 2:36pm
By SBS Malayalam
Source: SBS

Share this with family and friends