കൊറോണവൈറസിനെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ, മാർച്ച് 11നാണ് ഇന്ത്യ എല്ലാ വിദേശ പൗരൻമാർക്കും
OCI കാർഡുള്ള ഇന്ത്യൻ വംശജർക്കും ഇന്ത്യയിലേക്ക് പ്രവേശനം അനുവദിക്കില്ല എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
വിദേശത്തു കുടുങ്ങിക്കിടക്കുന്നവരെ തിരികെ കൊണ്ടുവരാനായി ഇന്ത്യൻ സർക്കാർ തുടങ്ങിയ വന്ദേ ഭാരത് മിഷൻ വിമാനങ്ങളിലും OCI കാർഡുടമകൾക്ക് യാത്രാ അനുമതി നൽകിയിട്ടില്ലായിരുന്നു. ഇന്ത്യൻ പൗരൻമാരെ മാത്രമാണ് ഇതുവരെയും ഇങ്ങനെ തിരിച്ചെത്തിച്ചത്.
ഇതോടെ, അടുത്ത കുടുംബാംഗങ്ങളുടെ മരണം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ പോലും ഇന്ത്യയിലേക്ക് തിരിച്ചെത്താൻ കഴിയാതെ നിരവധി ഇന്ത്യൻ വംശജർ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുയാണ്.
ഇതു കണക്കിലെടുത്താണ് നാലു പ്രത്യേക സാഹചര്യങ്ങളിൽ OCI കാർഡുടമകൾക്ക് യാത്ര അനുമതി നൽകാൻ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
- വിദേശത്തു ജീവിക്കുന്ന ഇന്ത്യൻ പൗരൻമാരുടെ പ്രായപൂർത്തിയാകാത്ത മക്കൾ OCI കാർഡുള്ളവരാണെങ്കിൽ യാത്ര അനുവദിക്കും
- കുടുംബത്തിലെ മരണം പോലുള്ള അടിനന്തര സാഹചര്യങ്ങളിൽ OCI കാർഡുടമകൾക്ക് ഇന്ത്യയിലേക്ക് വരാം
- ദമ്പതികളിൽ ഒരാൾ OCI കാർഡുടമയും, മറ്റേയാൾ ഇന്ത്യൻ പൗരത്വവും ഇന്ത്യയിൽ പെർമനന്റ് റെസിഡന്റ് ഉണ്ടെങ്കിൽ.
- പ്രായപൂർത്തിയായ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കും അച്ഛനമ്മമാർ ഇന്ത്യയിൽ ജീവിക്കുകയാണെങ്കിൽ OCI കാർഡുപയോഗിച്ച് തിരിച്ചെത്താം
വന്ദേ ഭാരത് മിഷന്റെ ഭാഗമായി സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനങ്ങളിലും കപ്പലുകളിലുമെല്ലാം ഈ വിഭാഗങ്ങളിലുള്ള OCI കാർഡുടമകൾക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.