Community announcement: ബ്രിസ്‌ബൈനിൽ ഇന്ത്യൻ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു

ബ്രിസ്‌ബൈനിൽ ഇന്ത്യൻ ഭക്ഷ്യമേള സ്വാദ് (SWAAD) മെയ് 25 ആം തീയതി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

swad4.jpg

Credit: Supplied

2024 മെയ് 25 ആം തീയതി ബ്രിസ്‌ബൈനിൽ ഇന്ത്യൻ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു.

സ്വാദ് (SWAAD) എന്ന പേരിലുള്ള പരിപാടിയിൽ ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങൾക്ക് പുറമെ കലാസാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

നാല്പതിലേറെ വ്യത്യസ്ത സാംസ്കാരിക നൃത്ത പരിപാടികൾ, സംഗീതം, കരകൗശല വസ്തുക്കൾ ഉൾപ്പെടെ പ്രദർശിപ്പിച്ചുകൊണ്ട് ഇന്ത്യൻ പാചകരീതിയും സംസ്കാരവും ആഘോഷിക്കുകയാണ് മേളയുടെ ലക്ഷ്യം.

വിവിധ സംസ്കാരങ്ങളിൽ നിന്നുള്ളവർക്ക് ഒരുമിച്ചു കൂടാനുള്ള അവസരവുമായിരിക്കും മേളയെന്ന് സംഘാടകർ പറഞ്ഞു.

മെയ് 25 ആം തീയതി രാവിലെ 11.00 മുതൽ വൈകിട്ട് 4.00 വരെയാണ് ഉത്സവം. പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

വേദി: 479 Mount Petrie Road, Mackenzie, 4156.
St George Indian Orthodox Church, Brisbane.

കൂടുതൽ വിവരങ്ങൾക്കായി 0412040502, 0469710258 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
LISTEN TO
SBS Malayalam in conversation with Shyamaprasad image

പ്രവാസി ജീവിതത്തെക്കുറിച്ച് കൂടുതൽ സിനിമകളുണ്ടാകണം; ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ അവസരമേറെ: സംവിധായകന്‍ ശ്യാമപ്രസാദ്‌

SBS Malayalam

25:56

Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends