രണ്ടാമതുള്ള കൊവിഡ്ബാധ കൂടുതൽ രൂക്ഷമാകുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം

ഒട്ടേറെപ്പേർക്ക് കൊവിഡ് രണ്ടാമതും ബാധിച്ചതായാണ് അധികൃതരുടെ കണക്കുകൾ. ആവർത്തിച്ചുള്ള രോഗബാധ ഒഴിവാക്കുന്നതിനായി ശ്രമിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

COVID-19 Reinfection

Linzi Ibrahim (left) says the second infection has affected her both physically and mentally Credit: Linzi Ibrahim

Key Points
  • കൊവിഡ് ബാധയിൽ നിന്നുള്ള പ്രതിരോധശേഷി നാലാഴ്ചക്കാലം മാത്രമെന്ന് പ്രൊഫസർ മൈക്കിൾ കിഡ്
  • ആന്റിവൈറൽ ഗുളിക കൊവിഡ് മൂലം ആശുപത്രിയിൽ പ്രവേശിക്കേണ്ട സാധ്യത കുറയ്ക്കുന്നു.
  • ആവർത്തിച്ചുളള കൊവിഡ് ബാധ ലോംഗ് കൊവിഡിന്റെ സാധ്യത കൂട്ടുന്നതായി പ്രാഥമിക പഠനങ്ങൾ
നിലവിലെ ഒമിക്രോൺ തരംഗത്തിൽ രണ്ടാമത് കൊവിഡ് ബാധിച്ച നിരവധി പേരിലൊരാളാണ് ന്യൂ സൗത്ത് വെയിൽസ് നിവാസി ലിൻസി ഇബ്രാഹിം.

രണ്ടാമതുള്ള രോഗബാധ ആദ്യത്തേതിനെ അപേക്ഷിച്ച് കൂടുതൽ തീവ്രമായിരുന്നുവെന്ന് രണ്ട് കുട്ടികളുടെ മാതാവും ആസ്തമ രോഗിയുമായി ലിൻസി ചൂണ്ടിക്കാട്ടി.

ശ്വസനസംബന്ധമായ ബുദ്ധിമുട്ട് രണ്ടാമതുള്ള രോഗബാധയിൽ കൂടുതലായി അനുഭവപ്പെട്ടുവെന്ന് ലിൻസി കൂട്ടിച്ചേർത്തു.

ഈ സാഹചര്യം മാനസികവും ശാരീരികവുമായി ബാധിച്ചതായി ലിൻസി പറഞ്ഞു.
പതിവായി ചെയ്യുന്ന പാചകം, വീട്ടുജോലികൾ എന്നിവ ചെയ്യാൻ വളരെ ബുദ്ധിമുട്ട് തോന്നുന്നു. വ്യായാമത്തിനും, കുട്ടികൾക്കൊപ്പം കളിക്കാനും ആവശ്യത്തിന് ആരോഗ്യമില്ല.
രണ്ടാമതും കൊവിഡ് ബാധിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ലിൻസി

കൊവിഡ് വീണ്ടും ബാധിക്കുന്നത് എന്ത്കൊണ്ട്?

നേരത്തെയുള്ള കൊവിഡ് ബാധയിൽ നിന്ന് ഉണ്ടായിട്ടുള്ള പ്രതിരോധശേഷി മറികടക്കാൻ ഒമിക്രോണിന്റെ BA.5, BA.4 എന്നീ ഉപവകഭേദങ്ങൾക്ക് കഴിയുന്നതായി മേഖലയിലെ വിദഗദ്ധരും ആരോഗ്യ അധികൃതരും പറയുന്നു.

ഇക്കാരണത്താൽ ഡെൽറ്റ വകഭേദം അല്ലെങ്കിൽ ഒമിക്രോണിന്റെ നേരത്തെയുള്ള ഉപവകഭേദങ്ങൾ ബാധിച്ചവർക്ക് കൊവിഡിന്റെ മറ്റ് ഉപവകഭേദങ്ങൾ ബാധിക്കാൻ സാധ്യതയുണ്ട്.
കൊവിഡ് ബാധയിൽ നിന്നുള്ള രോഗപ്രതിരോധ ശേഷി നാലാഴ്ച മാത്രമാണ് നീണ്ട് നിൽക്കുന്നതെന്ന് ഓസ്‌ട്രേലിയൻ ഡെപ്യുട്ടി ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ മൈക്കിൾ കിഡ് ചൂണ്ടിക്കാട്ടി.

രണ്ടാമതും രോഗം ബാധിക്കാൻ സാധ്യതയുള്ള കാലയളവ് 12 ആഴ്ചകളിൽ നിന്ന് 28 ദിവസങ്ങളായി സംസ്ഥാനങ്ങളും ടെറിറ്ററികളും കുറച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ ഹെൽത്ത് പ്രൊട്ടക്ഷൻ പ്രിൻസിപ്പൽ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് ഈ മാറ്റം.

ഇത് പ്രകാരം കൊവിഡ് ബാധിച്ചതിന് 28 ദിവസങ്ങൾക്ക് ശേഷം വീണ്ടും പോസിറ്റീവാകുന്ന സാഹചര്യത്തിൽ പുതിയ രോഗബാധയായി കണക്ക്കൂട്ടും.

രണ്ടാമതുള്ള രോഗബാധ ആദ്യത്തേതിനെ അപേക്ഷിച്ച് കൂടുതൽ തീവ്രമായിരിക്കുമോ?

പുതിയ ഉപവകഭേദങ്ങൾ വേഗത്തിൽ പടരുന്നതായി പ്രൊഫസർ കിഡ് ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന്റെ തീവ്രത സംബന്ധിച്ച് പഠനങ്ങൾ നടക്കുന്നതേയുള്ളൂ എന്നദ്ദേഹം പറഞ്ഞു.

70 വയസും മുകളിലും പ്രായമുള്ളവരിൽ ആവർത്തിച്ചുള്ള രോഗബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവർ, രോഗപ്രതിരോധശേഷി കുറവുള്ളവർ എന്നിവരിലും വീണ്ടുമുള്ള വൈറസ്ബാധ ഗുരുതരമാകാൻ സാധ്യതയുണ്ട്.
പ്രായം, വൈറസ് ലോഡ്, വാക്‌സിനേഷൻ, രോഗപ്രതിരോധ ശേഷി കുറവുള്ളവരുടെ ആരോഗ്യ സ്ഥിതി, രണ്ട് രോഗബാധകൾ തമ്മിലുള്ള കാലയളവ് എന്നിവയെ ആശ്രയിച്ചിരിക്കും രണ്ടാമതുള്ള രോഗബാധയുടെ തീവ്രതയെന്ന് വിദഗ്ദ്ധർ പറയുന്നു.

ആവർത്തിച്ചുള്ള കൊവിഡ് ബാധ ലോംഗ് കൊവിഡിന് സാധ്യത കൂട്ടുന്നതായി
ഒരു അമേരിക്കൻ പഠനം കണ്ടെത്തിയിട്ടുണ്ട്. ഈ പഠനം അവലോകനത്തിന് ഇനിയും വിധേയമാകേണ്ടതുണ്ട്.

"മരണനിരക്ക്, ആശുപത്രിവാസം, അവയവങ്ങങ്ങളെ ബാധിക്കുന്ന സാഹചര്യങ്ങൾ എന്നിവ ആവർത്തിച്ചുള്ള രോഗബാധ മൂലം കൂടുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. (cardiovascular disorders, coagulation and hematologic disorders, diabetes, fatigue, gastrointestinal disorders, kidney disorders, mental health disorders, musculoskeletal disorders, and neurologic disorders)."


വീണ്ടും കൊവിഡ് ബാധിക്കുന്നത് എങ്ങനെ തടയാം?

സാമൂഹിക അകലം പാലിക്കൽ സാധ്യമല്ലാത്ത ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നാണ് പ്രൊഫസർ കിഡ് നിർദ്ദേശിക്കുന്നത്.

''കടകളിലും സൂപ്പർമാർക്കറ്റുകളിലും, എലിവേറ്ററുകൾ, പൊതുഗതാഗതം എന്നിവ ഇതിൽ ഉൾപ്പെടുന്നു'' എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വാക്‌സിനേഷനും ബൂസ്റ്റർ ഡോസുകളും ശരിയായ സമയത്ത് സ്വീകരിക്കുന്നതും പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്‌സിനേഷൻ ഡോസുകൾ ശരിയായ സമയത്ത് സ്വീകരിച്ചിട്ടുള്ളവർക്ക് രണ്ടാമത് കൊവിഡ് ബാധിക്കുന്നത് കുറവാണെന്ന് ക്വീൻസ്ലാൻറ് അധികൃതർ ചൂണ്ടിക്കാട്ടി. ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുള്ളവരിൽ വീണ്ടും രോഗബാധയുണ്ടാകാനുള്ള സാധ്യത കുറയുന്നതായും അധികൃതർ പറയുന്നു.

സാമൂഹിക അകലം പാലിക്കൽ, കൈകൾ വൃത്തിയാക്കുന്നത്, ചുമയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം ഇപ്പോഴും പ്രധാനപ്പെട്ട പ്രതിരോധ നടപടികളാന്നെന്ന് പ്രൊഫസർ കിഡ് ചൂണ്ടിക്കാട്ടി.

Health authorities advise residents to do a RAT or PCR test as soon as COVID-19 symptoms occur.
Health authorities advise residents to do a RAT or PCR test as soon as COVID-19 symptoms occur. Source: Getty / Getty Images/Tang Ming Tung

വീണ്ടും കൊവിഡ് ബാധിച്ചാൽ എന്താണ് ചെയ്യേണ്ടത്?

രോഗലക്ഷണങ്ങൾ ഉള്ളവർ RAT പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചാൽ PCR പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

നാല് പ്രാവശ്യം നെഗറ്റീവ് RAT ഫലം ലഭിച്ച ലിൻസി PCR പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

ആന്റിവൈറൽ ഗുളികയ്ക്ക് അർഹതയുണ്ടോ എന്നന്വേഷിക്കുന്നത് നല്ലതായിരിക്കുമെന്നാണ് ലിൻസി അനുഭവത്തിൽ നിന്ന് പങ്കുവച്ചത്. ശ്വസനസംബന്ധമായ ബുദ്ധിമുട്ട് കുറഞ്ഞതായി ലിൻസി ചൂണ്ടിക്കാട്ടി.

ആന്റിവൈറൽ ഗുളികകൾ കൊവിഡ് പ്രതിരോധത്തിൽ നിർണ്ണായകപങ്കുവഹിക്കുന്നതായി പ്രൊഫസർ കിഡ് ചൂണ്ടിക്കാട്ടി. ഇതുവഴി രോഗത്തിന്റെ തീവ്രത കുറയുന്നതായും, ആശുപത്രി പ്രവേശനം കുറയുന്നതായും അദ്ദേഹം പറഞ്ഞു. കൊവിഡ് മൂലമുള്ള മരണസാധ്യതയും ഗണ്യമായി കുറയുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

കൊവിഡ് പോസിറ്റീവായതിന് അഞ്ചു ദിവസങ്ങൾക്കുളളിൽ ആന്റിവൈറൽ ഗുളിക കഴിക്കുന്നതാണ് ഏറ്റവും ഫലപ്രദമായി കണ്ടിരിക്കുന്നത്.

SBS is committed to providing all COVID-19 updates to Australia’s multicultural and multilingual communities. Stay safe and stay informed by visiting regularly the .

Share

Published

Updated

By Yumi Oba


Share this with family and friends