കൊവിഡ് രോഗം ബാധിച്ചതിന് ശേഷം മെൽബണിൽ നേഴ്‌സായി ജോലി ചെയ്യുന്ന ബിജില ഹിൻസോക്ക് കുടുംബാംഗങ്ങളിൽ നിന്ന് അകന്ന് നിൽക്കേണ്ടി വന്നു. രോഗത്തിൽ നിന്ന് മുക്തി നേടിയ ശേഷം കുടുംബത്തോടപ്പമുള്ള ആദ്യ ദിനമാണ് ബിജില ഹിൻസോക്ക് 2020 ലെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മ.
കൊറോണവൈറസ് മഹാമാരിയെ പ്രതിരോധിക്കാൻ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ എന്നും സുരക്ഷ ഉറപ്പാകുന്നതിനുള്ള പിപിഇ ധരിച്ചുകൊണ്ടാണ് മുഴുവൻ നേരവും ജോലി ചെയ്യുന്നത്. മെൽബണിൽ മൊണാഷ് മെഡിക്കൽ സെന്ററിൽ ICUയിൽ നേഴ്‌സായി ജോലി ചെയ്യുന്ന സുബി കോശിക്ക് 2020ലെ ഈ അനുഭവം ഒരിക്കലും മറക്കാൻ കഴിയാത്തതാണ്.
കൊവിഡിനെതിരെയുള്ള പ്രതിരോധത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവർ അതീവ ജാഗ്രതയോടെ വേണം ഓരോ രോഗിയയെയും ശുശ്രൂഷിക്കാൻ. 2020 ഓഗസ്റ്റ് മാസത്തിൽ കൊറോണ രോഗികളെ ശുശ്രൂച്ചിരുന്ന മെൽബണിലുള്ള നേഴ്‌സ് നെബു മാത്യുവിന് ഇത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണ്.
നിരവധി ക്രൂസ് കപ്പലുകളിൽ നിന്ന് മടങ്ങിയെത്തിയവരിൽ കൊറോണബാധ സ്ഥിരീകരിച്ചത് 2020 ലെ വലിയ പ്രതിസന്ധികളിൽപ്പെടുന്നു. ജനുവരി മാസത്തിൽ ക്രൂസ് സഫാരിക്ക് പോയ പെർത്തിലുള്ള ജേക്കബ് സോളമനും കുടുംബവും കൊറോണയുടെ ആശങ്ക ഓസ്‌ട്രേലിയിൽ വരുന്നതിന് തൊട്ട് മുൻപാണ് തിരിച്ചെത്തിയത്. അവധി സുരക്ഷിതമായി ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമായി ഇവർ കണക്കാക്കുന്നു.
2020 ൽ മെൽബണിലെ ലോക്ക്ഡൗൺ സമയത്ത് മാസ്ക്കും ധരിച്ച് വ്യായാമത്തിനായി ഇറങ്ങുന്നത് ഒരപൂർവ അനുഭമായി അലക്സ് തോമസ് പറയുന്നു. പുറത്ത് പോകുന്നതിന് അഞ്ച് കിലോമീറ്റർ പരിധി ബാധകമായിരുന്നു.
അവധി ആഘോഷിക്കാനും യാത്രകൾക്ക് പോകാനും കർശന നിയന്ത്രണങ്ങൾ നിറഞ്ഞ വര്ഷമായിരുനു 2020. എന്നാൽ കർശന നിയന്ത്രങ്ങൾ വരുന്നതിന് തൊട്ട് മുൻപ് ഒരു ഒരുമിച്ചു കൂടൽ സാധ്യമായി മെൽബണിലുള്ള ഗിരീഷ് അവണൂരിന്. കേരളത്തിൽ കുന്നംകുളം ഗവ: പോളിടെക്നിക്കിൽ 20 വർഷം മുൻപ് ഒന്നിച്ച് പഠിച്ചിറങ്ങിയ ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർ 2020 ജനുവരിയിൽ അഡ് ലൈഡിൽ ഒത്തുചേരുകയായിരുന്നു.
ഇനിയെന്ന് ഇത്തരത്തിൽ ഒരു യാത്ര ? 2020 ജനുവരിയിൽ കേരളത്തിൽ നിന്ന് ഓസ്‌ട്രേലിയയിൽ തിരിച്ചെത്തുന്നതിന് തൊട്ട് മുൻപ് പോയത് പോലെയൊരു യാത്ര ഇനി എപ്പോൾ എന്ന ചിന്തയാണ് അഡ് ലൈഡിലുള്ള രാജീവ് ജോർജിനുള്ളത്.
രാജ്യാന്തര അതിർത്തികൾ അടക്കുന്നതിന് മുൻപ് കേരളത്തിലേക്ക് യാത്ര തിരിച്ച നിരവധി മലയാളികൾ മാസങ്ങളോളം ഓസ്‌ട്രേലിയയിൽ തിരിച്ചെത്താൻ കഴിയാതെ കുടുങ്ങി കിടക്കുകയാണ്. അടുത്തിടെ മെൽബണിൽ തിരിച്ചെത്തിയ ഡിന്റോ

First time reunited with my family after recovering from COVID-19... Excited day... Source: Supplied/Bijila

Suby Koshy workas as a Registered Nurse in ICU, Monash Medical Centre, Melbourne. Source: Supplied/Suby Koshy

Nebu a registered nurse looked after corona cases in August 2020. Source: Supplied/Nebu

To go on a cruise was on our bucket list for quite sometime and we consider ourselves very lucky to have been able to accomplish that. Jan 7-18 cruise. Source: Supplied/Solomon Jacob

Masks, long walks, within 5 kms are the standout memories of 2020 Source: Supplied/Alex Thomas

Get together in Adelaide in January 2020. Batchmates from Kunnamkulam Govt Polytechnic in Kerala who live in different parts of Australia. Source: Supplied/Girish Avanoor

Family outing in Kerala during 2020 just before coming to Australia. When can we have another outing like this. Source: Supplied/Rajeev George
ഒട്ടേറെ നഷ്ടങ്ങളും ഒപ്പം നേട്ടങ്ങളും ഉണ്ടായ 2020ൽ കേരളത്തിൽ ഓണം ആഘോഷിച്ച ഓർമ്മയാണ് പങ്ക് വക്കുന്നത്.
ആർച്ചിയുടെ ആദ്യ ജന്മ ദിനമാണ് പെർത്തിലുള്ള ജിൻസു നൈനാൻ 2020 ൽ ഓർക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ദിനം. മൂന്ന് മാസം പ്രീടെർമായി ജനിച്ച ആർച്ചി ആരോഗ്യത്തോടെ ആദ്യ ജന്മ ദിനം ആഘോഷിച്ച സന്തോഷമാണ് പങ്ക് വക്കുന്നത്.
2020 ന്റെ ഭൂരിഭാഗവും വീടിനുള്ളിലാണ് മിക്കവരും ചിലവഴിച്ചത്. മക്കൾക്കൊപ്പം സമയം ചിലവിടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കണക്കാക്കുന്ന കാര്യമാണ് മെൽബണിലുള്ള ജിനോ മാത്യു പറയുന്നത്. വീടിന് പരിസരത്ത് ഒരു കൊച്ചു ക്യാമ്പിങ്ങും നടത്തി.
പ്രകൃതി ഭംഗി ഒപ്പിയെടുത്ത ഈ ചിത്രം 2020 ൽ മനോജ് എബ്രഹാമിന് ഏറ്റവും പ്രിയപ്പെട്ടത്.

The best ever ‘Onam’ memory with lots of losses , together with gains to remember for us for a life time. Source: Supplied/Dinto

Source: Supplied/Ginsu Ninan

Source: Supplied/Jino Mathew

Source: Manoj Abraham
കൂടുതൽ സന്തോഷകരമായ ഓർമ്മചിത്രങ്ങൾ 2021 സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ലോകമെങ്ങും...