ആദ്യമായി വീടു വാങ്ങാൻ ശ്രമിക്കുന്നവരുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കൈവശം ആവശ്യമായ നിക്ഷേപത്തുക കണ്ടെത്തുക എന്നത്.
LISTEN TO

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലേക്ക് ജോലിയോട് കൂടി കുടിയേറാൻ അവസരം; 600ലേറെ ഒഴിവുകൾ
SBS Malayalam
07:39
സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ വലിയൊരു തുകയാകും ഇതിനായി കണ്ടെത്തേണ്ടിവരിക.
ഈ വെല്ലുവിളികുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂ സൗത്ത് വെയിൽസ് സർക്കാർ പുതിയ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ വലിയൊരു തുക ഒറ്റത്തവണയായി നൽകുന്നതിനു പകരം, വർഷം തോറും വസ്തുവിന്റെ നികുതിയായി ചെറിയ തുക നൽകുന്ന തരത്തിലാണ് പദ്ധതി.
ഫസ്റ്റ് ഹോം ബയർ ചോയിസ് എന്ന പേരിലെ ഈ പദ്ധതി ജനുവരി 16 മുതൽ പ്രാബല്യത്തിൽ വന്നു.
ആദ്യമായി വീടു വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി നൽകണോ, അതോ വാർഷിക വസ്തു നികുതി നൽകണോ എന്ന് സ്വയം തീരുമാനിക്കാൻ കഴിയും.
ഒന്നര മില്യൺ ഡോളർ വരെ വിലയുള്ള വീടുകൾ വാങ്ങുന്നവർക്കാണ് ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിയുക.
ഓരോ വർഷവും 400 ഡോളർ അടിസ്ഥാന നികുതിക്കൊപ്പം, ഭൂമിയുടെ മൂല്യത്തിന്റെ 0.3 ശതമാനം കൂടി വസ്തുനികുതിയായി നൽകേണ്ടിവരും.
സ്റ്റാമ്പ് ഡ്യൂട്ടി ഒറ്റത്തവണ നൽകിയാൽ മതിയെങ്കിൽ, വീട് സ്വന്തം പേരിലുള്ള കാലത്തോളം ഈ വാർഷിക നികുതി നൽകുന്നത് തുടരണം.
സ്വന്തം താമസത്തിനായി വീടുവാങ്ങുന്നവർ പിന്നീട് ഇത് നിക്ഷേപമായി മാറ്റിയാൽ ഉയർന്ന നികുതി നിരക്കാകും തുടർന്ന് നൽകേണ്ടി വരിക എന്നും ലിബറൽ-നാഷണൽ സർക്കാർ വ്യക്തമാക്കി.
ഓരോ വർഷവും പുതുതായി വീടു വാങ്ങുന്ന 6,000 പേരെങ്കിലും പദ്ധതിയുടെ ഭാഗമാകും എന്നാണ് NSWസർക്കാരിന്റെ പ്രതീക്ഷ.
നവംബർ 11 മുതൽ സംസ്ഥാനത്ത് ആദ്യവീടു വാങ്ങിയവർക്കും ഈ പദ്ധതി തെരഞ്ഞെടുക്കാൻ കഴിയും.
സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകിയ തുക റീഫണ്ട് ചെയ്യാൻ അവർക്ക് അപേക്ഷ നൽകാം.
അതേസമയം, പ്രതിപക്ഷം ഈ പദ്ധതിയെ എതിർക്കുകയാണ്.
മാർച്ച് 25ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ ഈ പദ്ധതി റദ്ദാക്കും എന്നാണ് ലേബർ പാർട്ടിയുടെ പ്രഖ്യാപനം.
അതിനു പകരം എട്ടു ലക്ഷം ഡോളർ വരെയുള്ള വീടുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമെന്നും, ഒരു മില്യൺ വരെയുള്ള വീടുകൾക്ക് ഡ്യൂട്ടി കുറയ്ക്കുമെന്നുമാണ് ലേബറിന്റെ പ്രഖ്യാപനം.
നിലവിൽ 6.5 ലക്ഷം ഡോളർ വരെയുള്ള വീടുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടിയില്ല.