വാര്‍ത്തകളുടെയും വിശേഷങ്ങളുടെയും ലോകത്തേക്ക് സ്വാഗതം...
ഓസ്ട്രേലിയൻ മലയാളി അറിയാൻ ആഗ്രഹിക്കുന്ന/അറിഞ്ഞിരിക്കേണ്ട വാർത്തകളും വിവരങ്ങളും കണ്ടെത്താനും, നിഷ്പക്ഷവും സന്തുലിതവുമായി അവതരിപ്പിക്കാനും നിങ്ങൾക്ക് കഴിവുണ്ടോ?
എന്നാല്‍ SBS മലയാളത്തിന്റെ ഭാഗമാകാം.
ഓസ്ട്രേലിയൻ മുഖ്യധാരാ മാധ്യമസ്ഥാപനമായ എസ് ബി എസിന്റെ മലയാളം പരിപാടിയിൽ പ്രൊഡ്യൂസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
എസ് ബി എസ് മലയാളത്തിന്റെ റേഡിയോ പരിപാടികളും ഓൺലൈൻ പരിപാടികളും തയ്യാറാക്കാനും, അവതരിപ്പിക്കാനും കഴിയുന്ന മാധ്യമപ്രവർത്തകർക്കാണ് അവസരമുള്ളത്.
പാർട്ട്-ടൈം അടിസ്ഥാനത്തിൽ, സ്ഥിരം തസ്തികയിലേക്കാണ് നിയമനം.
ഇതോടൊപ്പം, കാഷ്വല്‍ പ്രൊഡ്യൂസര്‍മാരെയും ഞങ്ങള്‍ തേടുന്നുണ്ട്.
സിഡ്നിയിലോ മെൽബണിലോ ഉള്ളവർക്കാകും അവസരം. ഓസ്ട്രേലിയയിൽ തൊഴിൽ ചെയ്യാൻ നിയമപരമായ അവകാശമുണ്ടാകുകയും വേണം.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ കേള്‍ക്കാന്‍:
SBS Malayalam
ഓസ്ട്രേലിയൻ മലയാളി സമൂഹത്തെക്കുറിച്ച് വ്യക്തമായ അവഗാഹവും, മലയാളത്തിലും ഇംഗ്ലീഷിലും പ്രാവീണ്യവും അനിവാര്യമാണ്.
പ്രൊഡ്യൂസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ ഇവയാണ്
- മലയാളത്തിലും ഇംഗ്ലീഷിലും മികച്ച പ്രാവീണ്യം. ഇന്റർവ്യൂവിന്റെ ഭാഗമായി ഭാഷാ പ്രാവീണ്യ പരിശോധനയുണ്ടാകും.
- വാർത്തകളും വാർത്താധിഷ്ഠിത പരിപാടികളും കണ്ടെത്താനും, എഴുതാനും, റേഡിയോ/ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് യോജിക്കുന്ന തരത്തിൽ നിർമ്മിച്ച് അവതരിപ്പിക്കാനുമുള്ള കഴിവ്.
- ഓസ്ട്രേലിയൻ മലയാളികൾക്ക് അറിയാൻ താൽപര്യമുള്ളതും അറിഞ്ഞിരിക്കേണ്ടതുമായ മറ്റു പരിപാടികൾ ഓഡിയോ രൂപത്തിൽ തയ്യാറാക്കാനും അവതരിപ്പിക്കാനുമുള്ള വൈദഗ്ധ്യം.
- ഓൺലൈൻ/സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് അനുയോജ്യമായ രീതിയിൽ തലക്കെട്ടുകൾ തയ്യാറാക്കാനുള്ള കഴിവ്. (SEO, CMS എന്നിവയിലുള്ള വൈദഗ്ധ്യം അഭികാമ്യം)
- ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രൊഫഷണൽ ഉപയോഗ പരിചയം അഭികാമ്യം.
കൂടുതൽ വിശദാംശങ്ങൾ അറിയാൻ എസ് ബി എസ് മലയാളം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീജു ശിവദാസിനെ