ഓസ്ട്രേലിയൻ മലയാളി സമൂഹം അറിഞ്ഞിരിക്കേണ്ടതും, അറിയാൻ താൽപര്യമുള്ളതുമായ വാർത്തകളും വിശേഷങ്ങളും കണ്ടെത്താനും അവതരിപ്പിക്കാനും കഴിവുള്ളവർക്കാണ് പ്രൊഡ്യൂസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുക.
കാഷ്വൽ അടിസ്ഥാനത്തിലാകും നിയമനം.
സിഡ്നിയിലും മെൽബണിലുമുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക. അപേക്ഷകർക്ക് ഓസ്ട്രേലിയയിൽ ജോലി ചെയ്യാനുള്ള നിയമപരമായ അവകാശമുണ്ടായിരിക്കണം.
എസ് ബി എസ് മലയാളം റേഡിയോയിലും, എസ് ബി എസ് മലയാളത്തിന്റെ ഡിജിറ്റൽ/സോഷ്യൽ പ്ലാറ്റ്ഫോമുകളിലും വാർത്തകളും മറ്റു പരിപാടികളും തയ്യാറാക്കി അവതരിപ്പിക്കുക എന്നതാകും തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഉത്തരവാദിത്തം.
അപേക്ഷകർക്ക് വേണ്ട അടിസ്ഥാന യോഗ്യതകൾ ഇവയാണ്:
- വാർത്തകളും വാർത്താധിഷ്ഠിത പരിപാടികളും കണ്ടെത്താനും, തയ്യാറാക്കാനും, റേഡിയോയിലും, ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും അവതരിപ്പിക്കാനും കഴിയണം
- ഓസ്ട്രേലിയൻ മലയാളികൾക്ക് അറിയാൻ താൽപര്യമുള്ള മറ്റു വിഷയങ്ങളിൽ അഭിമുഖങ്ങളോ, ഫീച്ചറുകളോ തയ്യാറാക്കാനും അവതരിപ്പിക്കാനും കഴിയണം.
- എസ് ബി എസിന്റെ എഡിറ്റോറിയൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമഗ്രവും, നിഷ്പക്ഷവും, സന്തുലിതവുമായ രീതിയിൽ വാർത്തകൾ നൽകാൻ തയ്യാറായിരിക്കണം.
- മലയാളത്തിലും, ആവശ്യമുള്ളപ്പോൾ ഇംഗ്ലീഷിലും റിപ്പോർട്ടുകൾ തയ്യാറാക്കാൻ പ്രാവീണ്യമുണ്ടാകണം.
- സോഷ്യൽ മീഡിയ/ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാൻ പ്രാപ്തിയുണ്ടാകണം.
തെരഞ്ഞെടുക്കപ്പെടുന്നവർ ഞായറാഴ്ചകളിലും വ്യാഴാഴ്ചകളിലും രാത്രിയിലുള്ള എസ് ബി എസ് മലയാളം റേഡിയോ പരിപാടികൾ ആവശ്യാനുസരണം അവതരിപ്പിക്കേണ്ടതുണ്ട്.
കൂടുതൽ വിശദാംശങ്ങൾ ലഭിക്കാൻ എസ് ബി എസ് മലയാളം എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ദീജു ശിവദാസിനെ എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.
ഓസ്ട്രേലിയയെക്കുറിച്ച് കൂടുതലറിയാൻ താൽപര്യമുണ്ടോ?
എന്നാൽ എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകളുടെ വരിക്കാരാവുക. സൗജന്യമായി.
, , തുടങ്ങി നിങ്ങൾ പോഡ്കാസ്റ്റ് കേൾക്കുന്ന ഏതു പ്ലാറ്റ്ഫോമിലും. ഞങ്ങൾക്ക് റേറ്റിംഗ് നൽകാനും, മറ്റുള്ളവരുമായി പങ്കുവയ്ക്കാനും മറക്കരുത്..