ഓസ്‌ട്രേലിയയിൽ ഒട്ടേറെപ്പേരാണ് ജീവിതച്ചെലവ് കൂടിയതിന് പിന്നാലെ പ്രതിസന്ധി നേരിടുന്നത്.
എല്ലാവരുടെയും ജീവിതസാഹചര്യങ്ങൾ ഒരുപോലെയല്ലെങ്കിലും ചില പ്രായോഗിക മാറ്റങ്ങൾ ചെലവ് കുറയ്ക്കാൻ സഹായിച്ചേക്കും.
മെച്ചപ്പെട്ട വായ്പാ നിരക്ക് ലഭിക്കുമോ എന്ന് വിലയിരുത്തുക
നിലവിലുള്ള ബാങ്കിനെയും മറ്റു ബാങ്കുകളെയും ബന്ധപ്പെട്ട് മെച്ചപ്പെട്ട പലിശ നിരക്ക് ലഭിക്കുമോ എന്ന് പരിശോധിക്കാവുന്നതാണ്. പലിശയിൽ 0.5 ശതമാനത്തിന്റെ കുറവ് പോലും ഓരോ മാസവുമുള്ള ചെലവ് കുറയ്ക്കാൻ സഹായിക്കും.
വിപണിയിൽ ലഭ്യമായ വീട് വായ്പാ നിരക്കുകൾ താരതമ്യം ചെയ്യുന്ന ഒട്ടേറെ വെബ്‌സൈറ്റുകളുണ്ട്. അല്ലെങ്കിൽ ഒരു മോർട്ടഗേജ് ബ്രോക്കറെ ബന്ധപ്പെട്ട് സാധ്യതകൾ വിലയിരുത്താവുന്നതാണ്.
വീട് വായ്പ റിഫൈനാൻസ് ചെയ്യുമ്പോഴും മറ്റൊരു ലോണിലേക്ക് മാറുമ്പോഴുമൊക്കെ പല ഫീസുകളും ബാധകമാകാം എന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
അക്കൗണ്ടുകളുടെ ഉപയോഗം ഒട്ടേറെപ്പേർക്ക് പ്രയോജനപ്പെടാറുണ്ട്. ശമ്പളവും സേവിങ്‌സും ഈ അക്കൗണ്ടിൽ വരികയാണെങ്കിൽ അടയ്ക്കുന്ന പലിശ കുറയും. വായ്പയിൽ നിന്ന് ഓഫ്‌സെറ്റ് അക്കൗണ്ടിലെ തുക കുറച്ചതിന് ശേഷമുള്ള കുടിശ്ശികയ്ക്ക് മാത്രമാണ് പലിശ നൽകേണ്ടത്. എന്നാൽ ഇത്തരത്തിലുള്ള സേവനങ്ങൾക്ക് ബാങ്കുകൾ ഈടാക്കുന്ന തുകയും കണക്കിലെടുക്കണം.
LISTEN TO

ഓസ്‌ട്രേലിയയില്‍ പേഴ്‌സണല്‍ ലോണുകള്‍ എടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
SBS Malayalam
14/11/202310:34
അനാവശ്യ സബ്സ്ക്രിപ്ഷൻ ചെലവുകൾ ഒഴിവാക്കാം
പലരുടെയും സാഹചര്യങ്ങളിൽ അത്രയധികം ആവശ്യമില്ലാത്ത സേവനങ്ങൾക്ക് ഓരോ മാസവും സബ്സ്ക്രിപ്ഷൻ തുക നല്കുന്നുണ്ടാകും. ഇവയെല്ലാം വിലയിരുത്തിയാൽ ചിലതൊക്കെ ഒഴിവാക്കാൻ സാധിച്ചേക്കും.
പല ഓൺലൈൻ സ്‌ട്രീമിംഗ് സേവനങ്ങൾ ഇതിലുൾപ്പെടാം.
ഇൻഷുറൻസ് സേവനങ്ങൾ പോലുള്ള പല സാമ്പത്തിക സേവനങ്ങളുടെയും ചെലവുകൾ കുത്തനെ ഉയർന്നിരിക്കുന്നതായി ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ഊർജ്ജ കമ്പനികളുടെ കാര്യത്തിലും ഇതേകാര്യം ബാധകമാണ്.
ഉദാഹരണത്തിന് വിക്ടോറിയയിൽ ഉള്ളവർക്ക് പല തരത്തിലുമുള്ള ഇളവുകൾ സർക്കാർ കാണാവുന്നതാണ്. ഫെഡറൽ തലത്തിലും ലഭിച്ചേക്കാം.
വൈദ്യുതി, പെട്രോൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കാൻ ശ്രമിക്കാവുന്നതാണ്. ഏത് പെട്രോൾ സ്റ്റേഷനിലാണ് ചെലവ് കുറവിൽ പെട്രോൾ ലഭിക്കുക എന്നത് പരിശോധിക്കാനുള്ള സൈറ്റുകളും സന്ദർശിക്കാവുന്നതാണ്. ചില സാഹചര്യങ്ങളിൽ പെട്രോൾ വില ലോക്ക് ചെയ്യാൻ കഴിയും.
വാടകയ്ക്ക് താമസിക്കുന്നവർക്ക് വാടക കുറവുള്ള സബർബിലേക്ക് മാറുന്ന കാര്യം പരിഗണിക്കാവുന്നതാണ്.
ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഒട്ടേറെപ്പേർ പണം തിരികെ ലഭിക്കുന്ന Cashrewards സൈറ്റുകളിൽ നിന്ന് ഷോപ്പിംഗ് ചെയ്യാറുണ്ട്.
നിക്ഷേപത്തിന് കൂടുതൽ പലിശ ലഭിക്കുന്ന സാഹചര്യം വിനിയോഗിക്കാം
വായ്പാ നിരക്ക് കൂടിയപ്പോൾ നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശയും കൂടിയിട്ടുണ്ട്.
ചില ബാങ്കുകൾ 5.5 ശതമാനം വരെ നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നു. ഈ സാഹചര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
ക്രെഡിറ്റ് കാർഡുകൾക്കും പേഴ്സണൽ ലോണുകൾക്കും ഉയർന്ന പലിശ നൽകുന്നവർ കുടിശ്ശിക കുറയ്ക്കാൻ മുന്ഗണന നൽകുന്നത് സഹായിക്കും.
Buy-now, pay-later സേവനങ്ങൾ ഉപയോഗിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
സമ്മർദ്ദങ്ങൾ നേരിടുന്നവർക്കും കൂടുതൽ സഹായം ആവശ്യമുള്ളവർക്കും സർക്കാരിന്റെ സൗജന്യ ദേശീയ ഡെബ്റ്റ് ഹെൽപ്‌ലൈനിൽ ബന്ധപ്പെടാവുന്നതാണ് 1800 007 007.
LISTEN TO

ജീവിതച്ചെലവ് കൂടിയത് മൂലം മാനസിക സമ്മർദ്ദം നേരിടുന്നവർ ഏറെ; സ്വീകരിക്കാവുന്ന മുൻകരുതലുകൾ അറിയാം
SBS Malayalam
14/12/202312:55