നാടൻ പന്തുകളിയും വടംവലിയുമായി ടുവൂമ്പ മലയാളി അസോസിയേഷൻറെ ഓണാഘോഷം

ടുവൂമ്പ മലയാളി അസോസിയേഷൻന്റെ നേതൃത്വത്തിൽ ഓണാഘോഷവും വിവിധ കായിക മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Toowoomba Onam

Source: Supplied/Paul Varghese

ടുവൂമ്പ മലയാളി അസോസിയേഷൻന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം ജൂലൈ 28 നു രാവിലെ ഒമ്പതര മുതൽ വൈകിട്ട് നാല് മണി വരെ നടക്കും.

സെയിന്റ് ഉർസലാസ് കോളേജ് ഇൻഡോർ ഹോളിൽ വച്ച നടക്കുന്ന പരിപാടിക്ക് മുന്നോടിയായി വിവിധ കായിക മത്സരങ്ങളും സംഘടിപ്പിക്കും.

വോളീബോൾ, ബാഡ്മിന്റൺ, നാടൻ പന്തുകളി തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നതെന്ന് ടുവൂമ്പ മലയാളി അസോസിയേഷൻ പ്രെസിഡന്റ്റ് പോൾ വർഗീസ് അറിയിച്ചു.

ക്വീൻസ്ലാന്റിലെ വിവിധ മലയാളി ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിലെ വിജയികൾക്ക് എവർറോളിങ് ട്രോഫിയും ക്യാഷ് അവാർഡുമാകും സമ്മാനം.

ടുവൂമ്പ മലയാളി അസോസിയേഷന്റെ മുഴുവൻ അംഗങ്ങൾക്കും പങ്കെടുക്കാവുന്ന വടംവലി, കബഡി, വാഴയിൽ കയറ്റം തുടങ്ങിയ ഓണക്കളികൾ  ജൂലൈ 21നു നടത്തുന്നുണ്ടെന്ന് പോൾ പറഞ്ഞു.

ഓണാഘോഷ ദിവസം ടുവൂമ്പ മലയാളി അസോസിയേഷൻ ആദ്യമായി പ്രസിദ്ധീകരിക്കുന്ന സ്‌മൈൽസ് 2021 എന്ന മാഗസിൻ ടുവൂമ്പ മേയർ പോൾ അന്റോണിയൊ പ്രകാശനം ചെയ്യുമെന്നും പ്രെസിഡന്റ് അറിയിച്ചു.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 0432479742 എന്ന നമ്പറിൽ പോൾ വർഗീസിനെ ബന്ധപ്പെടാം.

 

 

 

 


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends