2023ലെ ഹെൻലി പാസ്‌പോർട്ട് റാങ്കിംഗിൽ ഓസ്ട്രേലിയ എട്ടാം സ്ഥാനം നേടിയപ്പോൾ ജപ്പാൻ തുടർച്ചയായ അഞ്ചാം വർഷവും ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഓസ്ട്രേലിയൻ പൗരൻമാർക്ക് വിസയില്ലാതെ 185 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും. ജാപ്പനീസ് പൗരൻമാർക്കാകട്ടെ 193 ലോകരാജ്യങ്ങളിൽ മുൻകൂർ വിസയില്ലാതെ പ്രവേശിക്കാം.
ഓസ്‌ട്രേലിയൻ പൗരൻമാർക്ക് വിസ ആവശ്യമുള്ള 42 രാജ്യങ്ങൾ ലോകത്തുണ്ടെന്ന് പട്ടിക ചൂണ്ടിക്കാട്ടുന്നു.

ഇൻറർനാഷണൽ എയർ ട്രാൻസ്പോർട്ട് അതോറിട്ടിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പാസ്പോർട്ടുകളുടെ റാങ്കിംഗ് തീരുമാനിച്ചത്.
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ സിംഗപ്പൂരും, ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനം പങ്കിട്ടപ്പോൾ ജർമ്മനിയും, സ്‌പെയിനും മൂന്നാം സ്ഥാനത്തെത്തി.
പാസ്പോർട്ട് റാങ്കിംഗിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യം അഫ്ഗാനിസ്ഥാനാണ്. ഇറാഖും, സിറിയയുമാണ് അഫ്ഗാനിസ്ഥാന് തൊട്ട് മുന്നിലുള്ള രാജ്യങ്ങൾ.

ഓസ്‌ട്രേലിയക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങൾ
ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് അനുസരിച്ച് ഓസ്‌ട്രേലിയൻ പാസ്‌പോർട്ട് ഉടമകൾക്ക് മുൻകൂർ വിസ ആവശ്യമില്ലാതെ 185 രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയും.
ഇതിൽ ചില രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് ഓസ്ട്രേലിയക്കാർക്ക് വിസ ആവശ്യമേയില്ല.
യൂറോപ്യൻ മേഖലയിലെ 49 രാജ്യങ്ങളിൽ ഓസ്‌ട്രേലിയക്കാർക്ക് വിസയില്ലാതെ പ്രവേശിക്കാൻ സാധിക്കും.
ന്യൂസിലാൻഡ്, ഫിജി, ഫ്രഞ്ച് പോളിനേഷ്യ എന്നിവയുൾപ്പെടുന്ന ഒരു ഡസനോളം ഓഷ്യാന രാജ്യങ്ങളിലും ഓസ്ട്രേലിയക്കാർക്ക് വിസ ആവശ്യമില്ല.
ബാർബഡോസ്, കേമാൻ ഐലൻഡ്സ്, ജമൈക്ക എന്നിവയുൾപ്പെടെയുള്ള കരീബിയൻ രാജ്യങ്ങളും ഓസ്ട്രേലിയക്കാർക്ക് വിസയില്ലാത്ത യാത്ര അനുവദിച്ചിട്ടുണ്ട്.
READ MORE

കർദ്ദിനാൾ ജോർജ്ജ് പെൽ അന്തരിച്ചു
മുൻകൂർ വിസ ആവശ്യമില്ലെങ്കിലും നാൽപ്പതിലധികം രാജ്യങ്ങൾ ഓസ്ട്രേലിയൻ സന്ദർശകർക്ക് വിസ ഓൺ അറൈവൽ സംവിധാനമോ, വിസിറ്റേഴ്സ് പെർമിറ്റോ ലഭ്യമാക്കുന്ന രാജ്യങ്ങളാണ്.
ഓസ്‌ട്രേലിയക്കാർക്ക് വിസ ആവശ്യമുള്ള രാജ്യങ്ങൾ
ഓസ്‌ട്രേലിയൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസയോ, വിസ അനുമതിയോ ഉണ്ടെങ്കിൽ മാത്രം യാത്ര ചെയ്യാൻ സാധിക്കുന്ന 42 രാജ്യങ്ങളാണ് ലോകത്തുള്ളത്.
കെനിയ, ഘാന, സൗത്ത് സുഡാൻ എന്നിവയുൾപ്പെടുന്ന ആഫ്രിക്കൻ രാജ്യങ്ങളാണ് ഇതിൽ പകുതിയിലേറെയും.