എന്താണ് ഓട്ടിസമെന്നത് പലര്‍ക്കും സംശയങ്ങളുള്ള വിഷയമാണ്. കുട്ടികളിലെ പല ലക്ഷണങ്ങളും ഓട്ടിസമായി മാതാപിതാക്കള്‍ തെറ്റിദ്ധരിക്കാറുണ്ട്.
_____________________________________________________________
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.
______________________________________________________________
എന്താണ് ഓട്ടിസം ലക്ഷണങ്ങളെന്ന് എങ്ങനെ വ്യക്തമായി തിരിച്ചറിയാം? ഇക്കാര്യമാണ് ബ്രിസ്‌ബൈനില്‍ ചൈല്‍ഡ് സൈക്യാട്രിസ്റ്റും, ഈ മേഖലയില്‍ വിദഗ്ധനുമായ ഡോ. അരുണ്‍ പിള്ളൈ വിശദീകരിക്കുന്നത്.
LISTEN TO

എന്താണ് ഓട്ടിസം? കുട്ടികളിലെ ഓട്ടിസം ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം?
SBS Malayalam
14:57
അച്ഛനമ്മമാരുടെ വളര്‍ത്തുദോഷവും, കുട്ടിക്കാലത്തെ രീതികളുമെല്ലാം ഓട്ടിസത്തിന് കാരണമാകും എന്ന് പലരും ചിന്തിക്കാറുണ്ട്.
പല മാതാപിതാക്കള്‍ക്കും ഇത് ആശങ്ക പകരാറുമുണ്ട്.
അതില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ട്?
LISTEN TO

വളര്‍ത്തുദോഷവും, വാക്‌സിന്‍ ഉപയോഗവും ഓട്ടിസത്തിന് കാരണമാകുമോ? അറിഞ്ഞിരിക്കണം ഈ വസ്തുതകള്‍...
SBS Malayalam
15:39
ഓട്ടിസമുള്ള കുട്ടികളെല്ലാം ഏതെങ്കിലും ഒരു മേഖലയില്‍ അസാമാന്യ പ്രതിഭകളായിരിക്കും എന്നാണ് പൊതു ധാരണ. അത് വാസ്തവമാണോ?
അക്കാര്യമറിയാം. അതോടൊപ്പം, ഓസ്‌ട്രേിലയയില്‍ ഓട്ടിസം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ എന്തെല്ലാം സഹായം ലഭിക്കുമെന്നും കേള്‍ക്കാം...
LISTEN TO

ഓട്ടിസമുള്ള കുട്ടികള്‍ അസാമാന്യ പ്രതിഭകളാകുമോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
SBS Malayalam
16:01
ഓട്ടിസത്തിന്റേതുപോലുള്ള ലക്ഷണങ്ങള്‍ കാട്ടിയാലും അതെല്ലാം ഓട്ടിസം ആകമമെന്നില്ല. വെര്‍ച്വല്‍ ഓട്ടിസം എന്ന മറ്റൊരു സാഹചര്യമുണ്ട്.
സ്‌ക്രീന്‍ സമയം കൂടുതലായ കുട്ടികളില്‍ കണ്ടു വരുന്ന വെര്‍ച്വല്‍ ഓട്ടിസത്തെക്കുറിച്ച് സിഡ്‌നിയില്‍ സൈക്കോളജിസ്റ്റായ മരിയ അല്‍ഫോണ്‍സ് വിവരിക്കുന്നത് കേള്‍ക്കാം.
LISTEN TO

ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍, എന്നാല്‍ ഇതതല്ല: എന്താണ് വെര്‍ച്വല്‍ ഓട്ടിസം എന്നറിയാം
SBS Malayalam
18:30
പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ വിവരങ്ങള്‍ മാത്രമാണ്. നിങ്ങളുടെ വ്യക്തിപരമായ സംശയങ്ങൾക്ക് മേഖലയിലെ വിദഗ്ദ്ധരുമായി ബന്ധപ്പെടുക.