ഇന്ന് മാതൃഭാഷാ ദിനം: അക്ഷരലോകത്ത് പിച്ചവയ്ക്കാന്‍ പ്രായം തടസ്സമല്ലെന്ന് തെളിയിച്ച മുത്തശ്ശി

Source: thenewsminute.com
ഫെബ്രുവരി 21 രാജ്യാന്തര മാതൃഭാഷാ ദിനമാണ്. 96 ആം വയസ്സിൽ സ്വന്തം മാതൃഭാഷയിൽ വിജയം നേടി ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് കാർത്യായനിയമ്മ. സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാർത്യായനിയമ്മ കൂടുതൽ പഠിക്കുവാനുള്ള ആഗ്രഹത്തിലാണ്. കാർത്യായനിയമ്മയുടെ പഠനാനുഭവങ്ങളെക്കുറിച്ച് കാർത്യായനിയമ്മയും അമ്മൂമ്മയുടെ അധ്യാപിക സതിയും എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share