ഒരിക്കലും കാണാതെ,
ഒരു വാക്കും കേൾക്കാതെ,
കത്തുകളിലൂടെ മാത്രം
എത്ര കാലം കൂട്ടായിരിക്കാം...
സൗഹൃദങ്ങൾ ക്ഷണികമാകുന്നുവെന്ന് പലരും പരാതിപ്പെടുന്ന ലോകത്ത്, സൗഹൃദക്കടലിന് അതിരുകളില്ലെന്ന് ജീവിച്ചുകാട്ടുകയാണ് ഈ രണ്ട് കൂട്ടുകാർ.
സൗഹൃദത്തിന്റെ അർദ്ധ സെഞ്ച്വറി തികച്ചവർ. മലയാളിയായ സുനു കുര്യനും, സിഡ്നി സ്വദേശി ആൻ ബോയ്റ്റനും.
1969ൽ ഒരു കത്തിലൂടെ തുടങ്ങിയ സൗഹൃദം. ഒരിക്കലും കാണുകയോ നേരിൽ സംസാരിക്കുകയോ ചെയ്യാതെ 50 വർഷം പിന്നിട്ട ശേഷമാണ്, 2019ൽ ഇരുവരും നേരിൽ കാണുന്നത്. സിഡ്നിയിൽ വച്ച്.
13ാം വയസിൽ പരിചയപ്പെട്ട കൂട്ടുകാരിയെ, 63ാം വയസിൽ ആദ്യമായി കണ്ട ആ നിമിഷത്തെക്കുറിച്ച്, അതുവരെയുള്ള കാത്തിരിപ്പുകളെക്കുറിച്ച്, കത്തുകളെക്കുറിച്ചെല്ലാം സുനു കുര്യൻ സംസാരിക്കുന്നത് കേൾക്കാം..

Sunu Kurian from Kerala and Anne Boyton from Sydney, have been friends since 1969 Source: Supplied

Pen Pals Sunu Kurian from Kerala and Anne Boyton from Sydney Source: Supplied
LISTEN TO

A rare story of friendship between a Malayalee and an Australian woman
SBS Malayalam
18:13
രാജ്യാന്തര സൗഹൃദ ദിനമാണ് ജൂലൈ 30. സൗഹൃദത്തിനു വേണ്ടി ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ 65ാം സെഷനിൽ പാസാക്കിയ ഒരു പ്രമേയമാണ് രാജ്യാന്തര സൗഹൃദ ദിനത്തിന് പിറവി കുറിച്ചത്.