'ശവം' എന്ന ചിത്രത്തിലൂടെ സിനിമാജീവിതം തുടങ്ങിയ ഡോണ്‍, 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' എന്ന പുതിയ ചിത്രത്തിലൂടെ നിരൂപകരുടെയും പ്രേക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ്. മെല്‍ബണ്‍ ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ നിരവധി നോമിനേഷനുകളാണ് സന്തോഷത്തിന്റെ ഒന്നാം രഹസ്യം നേടിയിരിക്കുന്നത്.
സന്തോഷത്തിന്റെ ഒന്നാം രഹസ്യം ഉള്‍പ്പെടെയുള്ള ഏഴു മലയാള ചിത്രങ്ങളാണ് മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലുള്ളത്. ഓഗസ്റ്റ് 30 വരെ മേളയിലെ ചിത്രങ്ങളെല്ലാം സൗജന്യമായി കാണാന്‍ കഴിയും. രജിസ്റ്റര്‍ ചെയ്താല്‍ 27 ഭാഷകളിലെ 120ഓളം ചിത്രങ്ങളാണ് സൗജന്യമായി കാണാന്‍ കഴിയുക.