പട്ടാപ്പകല്‍ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ക്യാമറയില്‍ കുടുങ്ങി; ഒളിച്ചിരുന്ന് പൊലീസിനെ വിളിച്ച് മലയാളി പെണ്‍കുട്ടി
The alleged offenders were arrested outside a shopping centre in Traralgon on April 11,says Victoria police
പട്ടാപ്പകല്‍ വീട്ടില്‍ കടന്നുകയറിയ മോഷ്ടാക്കളില്‍ നിന്ന് അപകടമൊന്നുമുണ്ടാകാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മെല്‍ബണിലെ ഒരു മലയാളി പെണ്‍കുട്ടി. വീട്ടില്‍ ഒറ്റയ്ക്കുള്ള സമയത്ത് പുറത്ത് മോഷ്ടാക്കളെത്തുന്നത് ക്യാമറയില്‍ കണ്ട ആഷ്‌ന എന്ന 14വയസുകാരി, ലോണ്‍ട്രി മുറിയില്‍ ഒളിച്ചിരുന്ന് എമര്‍ജന്‍സി നമ്പരായ ടിപ്പിള്‍ സീറോ വിളിക്കുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ചും, കടന്നുപോയ മാനസികാവസ്ഥയെക്കുറിച്ചും വിശദീകരിക്കുകയാണ് മെല്‍ബണിലെ ഡാന്‍ഡനോംഗിലുല്‌ള ആഷ്‌നയും, അച്ഛന്‍ അനില്‍ ഉണ്ണിത്താനും
Share