ദേശീയ ഗാനങ്ങൾ പാടി ലോക റെക്കോർഡ്: മലയാളി സഹോദരിമാരുടെ ലക്‌ഷ്യം ലോക സമാധാനം

Source: AAP Image/Jono Searle
ആറ് മണിക്കൂർ തുടർച്ചയായി 193 രാജ്യങ്ങളിലെ ദേശീയ ഗാനങ്ങൾ 100 ലേറെ ഭാഷകളിൽ പാടിയതിന് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രിസ്‌ബൈനിലുള്ള തെരേസ ജോയിയും, ആഗ്നസ് ജോയിയും. ലോകസമാധാന ദിനമായ സെപ്റ്റംബർ 21ന് യുണൈറ്റഡ് നേഷൻസ് അസോസിയേഷൻ ഓഫ് ഓസ്ട്രേലിയ സംഘടിപ്പിച്ച പരിപാടിയിൽ ഓസ്‌ട്രേലിയൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് ഉൾപ്പെടെ നിരവധി ലോക റെക്കോർഡുകൾ സ്വന്തമാക്കിയിരിക്കുകയാണ് ഈ മലയാളി സഹോദരിമാർ. റെക്കോർഡുകൾ ലഭിച്ചതിൻെറ സന്തോഷം തെരേസയും ആഗ്നസും എസ് ബി എസ് മലയാളത്തോട് പങ്കുവയ്ക്കുന്നത് കേൾക്കാം....
Share