പെർത്തിൽ ചികിത്സ കിട്ടാൻ വൈകിയതിനെത്തുടർന്ന് മരിച്ച ഐശ്വര്യ അശ്വതിന്റെ അച്ഛനമ്മമാർ ആശുപത്രിക്ക് മുന്നിൽ തുടങ്ങിയ നിരാഹാര സമരം, ആരോഗ്യവകുപ്പ് അധികൃർ നൽകിയ ഉറപ്പിനെത്തുടർന്ന് അവസാനിപ്പിച്ചിരുന്നു.
തങ്ങളുടെ മകൾക്കുണ്ടായ ദുരന്തം ഇനിയൊരു കുട്ടിക്കും ആവർത്തിക്കരുത് എന്ന് ഉറപ്പാക്കാനായി പോരാട്ടം തുടരുമെന്ന് ഐശ്വര്യയുടെ അച്ഛൻ അശ്വത് മുരളീധരനും അമ്മ പ്രസീത ശശിധരനും എസ് ബിഎസ് മലയാളത്തോട് പറഞ്ഞു. സമരത്തിനിടെ ഇവർ എസ് ബി എസ് മലയാളത്തോട് സംസാരിച്ചത് കേൾക്കാം...