കൂടുതൽ ഭാഷകൾ പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും ഭാഷാ വൈവിധ്യം ആഘോഷിക്കുന്നതിനുമായി എസ് ബി എസ് സംഘടിപ്പിക്കുന്ന ദേശീയ ഭാഷാ മത്സരത്തിൽ ഇപ്പോൾ പങ്കെടുക്കാം. ഏതെങ്കിലും ഒരു ഭാഷ പഠിക്കുന്ന ഏതു പ്രായത്തിലുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
അഞ്ചു പ്രായവിഭാഗങ്ങളിലായാണ് മത്സരം. എല്ലാ വിഭാഗത്തിലും ഓരോ ഐ പാഡ് പ്രോയും എയർപോഡും സമ്മാനം കിട്ടും.