കുടുംബത്തെ കരകയറ്റാൻ ന്യൂസിലന്റിൽ എത്തി; അൻസിയുടെ ദാരുണാന്ത്യത്തിൽ മനംനൊന്ത് ബന്ധുക്കൾ

New Zealand attack

Source: Facebook

ന്യൂസിലന്റിലെ ക്രൈസ്റ്റ്ചർച്ചിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി അൻസി അലിബാവയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മൃതദേഹം കേരളത്തിലെത്തിക്കാനുള്ള തുടർനടപടികൾ പുരോഗമിക്കുകയാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അൻസിയുടെ വേർപാടിന്റെ ഞെട്ടലിലാണ് ബന്ധുക്കൾ. അൻസിയുടെ മരണത്തെക്കുറിച്ചും സ്റ്റുഡന്റ് ലോണെടുത്ത് ന്യൂസിലന്റിലേക്കെത്തേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചുമെല്ലാം അൻസിയുടെ അടുത്ത ബന്ധുവായ ന്യൂസിലന്റിലുള്ള ഫഹദ് ഇസ്മായിൽ പൊന്നാത്ത് എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നു..



Share