രാജ രവി വർമയുടെ ചിത്രങ്ങൾ ഫോട്ടോഗ്രാഫുകളാക്കുന്ന ശൈലി ഇന്ത്യയിലെ പല മാസികകളും, സംഘടനകളും, ടെക്സ്റ്റൈൽ സ്ഥാപനകളും ഏറ്റെടുത്തത് ശ്രദ്ധേയമായിരിക്കുകയാണ്.
ഇന്ത്യയിൽ മാത്രമല്ല ഓസ്‌ട്രേലിയയിലും ഫോട്ടോഗ്രാഫർമാർ രവി വർമയുടെ ചിത്രങ്ങൾക്ക് പുതു ജീവൻ നൽകാൻ ശ്രമിക്കുകയാണ്.
രവി വർമയുടെ ചിത്രങ്ങൾ അതേ രൂപത്തിൽ പുതിയ മോഡലുകളെ ഉൾപ്പെടുത്തി അവതരിപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ മലയാളി ഫോട്ടോഗ്രാഫർമാർ.
മെൽബണിലുള്ള അജിത് കുമാർ രവി വർമയുടെ ആറ് ചിത്രങ്ങളാണ് ഫോട്ടോഷൂട്ടിലൂടെ ക്യാമറയിൽ പകർത്തിയത്. ദീപ്തി നമ്പൂതിരി, ശ്രുതില വാര്യർ എന്നിവരാണ് ഫോട്ടോഷൂട്ടിൽ മോഡലുകളായത്.

മെൽബണിലുള്ള ഡോ അരുൺ അസീസും രവി വർമയുടെ ചിത്രങ്ങൾ ഫോട്ടോഗ്രാഫുകളാക്കിയവരിൽപ്പെടുന്നു.

Ravi Varma painting recreated as photograph Source: Photo Credit: Ajith Kumar

Photo credit Ajith Kumar Source: Supplied

Photo credit Ajith Kumar Source: Supplied
പ്രൊഫഷണൽ നർത്തകിമാർ മോഡലുകളാകാൻ മുന്നോട് വന്നത് രവി വർമയുടെ ചിത്രങ്ങളുടെ തനിമ നിലനിർത്തുന്നതിൽ വലിയ രീതിയിൽ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. സിയാ സായിറാമും, ആബാ റോസ്‌വിന്നിയുമാണ് മോഡലുകളായത്.
കേരളത്തിലെ ഒരു ടെക്സ്റ്റൈൽ സ്ഥാപനം നടത്തിയ മത്സരത്തിന്റെ ഭാഗമായാണ് ഡോ അരുൺ രവി വർമ ചിത്രങ്ങളുടെ ഫോട്ടോഷൂട്ട് നടത്തിയത്.
രവി വർമ ചിത്രങ്ങൾ ക്യാമറയിൽ പകർത്താനുള്ള ശ്രമത്തിൽ പല വെല്ലുവിളികളും നേരിടേണ്ടി വന്ന കാര്യം എസ് ബി എസ് മലയാളത്തോട് ഇവർ പങ്ക് വച്ചു. അത് പ്ലെയറിൽ നിന്ന് കേൾക്കാം.

Photo credit Dr Arun Azeez Source: Supplied

Photo credit Dr Arun Azeez Source: Supplied
LISTEN TO

ഫോട്ടോഗ്രാഫുകളായി പുനർജനിച്ച് രവിവർമ്മ ചിത്രങ്ങൾ; ഓസ്ട്രേലിയയിലും ട്രെന്റിംഗാകുന്നു
SBS Malayalam
09:17