തെങ്ങോലകൊണ്ട് സ്ട്രോ നിർമിച്ച് മലയാളി; ഓസ്‌ട്രേലിയൻ വിപണിയും ലക്‌ഷ്യം

Malayalee makes straw from coconut leaves Source: Saji Varghese
ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങൾ പ്ലാസ്റ്റിക് ബാഗുകൾ നിർത്തലാക്കി. സൗത്ത് ഓസ്ട്രേലിയ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് സ്ട്രോകളും നിർത്തലാക്കിയിരുന്നു. പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് ആഗോളതലത്തിൽ ചർച്ചയാകുന്നു സമയത്ത് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് തെങ്ങോലകൊണ്ട് സ്ട്രോ ഉണ്ടാക്കുകയാണ് ഒരു മലയാളി. സ്ട്രോ നിർമിക്കുന്നതിന് പുറമെ ഓസ്‌ട്രേലിയയുൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് കയറ്റിയയക്കാനും ഒരുങ്ങുകയാണ് ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ അസോസിയേറ്റ് പ്രൊഫസറായ സജി വർഗീസ്. ഇതേക്കുറിച്ച് ഇദ്ദേഹം എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേൾക്കാം...
Share