വിദേശത്തുള്ള മലയാളികൾക്ക് ഇനി ഓൺലൈനായി ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം: ചെയ്യേണ്ടത് ഇങ്ങനെ...

Source: Kerala motor vehicle department
വിദേശത്തു ജീവിക്കുന്ന മലയാളികൾക്ക് തിരിച്ച് കേരളത്തിലേക്ക് പോകാതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് പുതിയ സംവിധാനമേർപ്പെടുത്തി. ഇന്റർനാഷണൽ ഡ്രൈവർ പെർമിറ്റ് വിദേശത്തു നിന്ന് തന്നെ പുതുക്കാൻ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നതിനൊപ്പമാണ്, ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസും പുതുക്കാൻ കേരളം പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ഇതിന്റെ വിശദാംശങ്ങളും, എങ്ങനെയാണ് ഡ്രൈവിംഗ് ലൈസൻസ് പുതുക്കാവുന്നതെന്നും കേരളത്തിലെ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത് എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നത് കേൾക്കാം.
Share