ഈ പോരാട്ടം നിസ്സഹായരാകുന്ന എല്ലാവർക്കും വേണ്ടി: പൊലീസിനെക്കൊണ്ട് മാപ്പു പറയിച്ച മലയാളി ഡോക്ടർ
Credit: Supplied by O'Brien Criminal & Civil Solicitors
2020 ൽ മോഷണക്കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ തെറ്റായി ചിത്രം പ്രസിദ്ധീകരിച്ചെന്നും, അന്യായമായി അറസ്റ്റ് ചെയ്തെന്നും ആരോപിച്ച് മാനനഷ്ടക്കേസ് നൽകിയിരുന്ന മലയാളി ഡോക്ടറോട് വിക്ടോറിയ പോലീസ് മാപ്പ് പറഞ്ഞു. പോലീസ് നടപടികൾക്കെതിരെയുള്ള പോരാട്ടം നിരവധി കടമ്പകൾ നിറഞ്ഞതായിരുന്നെന്നും പലരും ഇത്തരം സാഹചര്യങ്ങളിൽ മുന്നോട്ട്പോകുവാൻ മടിക്കുമെന്നും ഡോക്ടർ പ്രസന്നൻ പൊങ്കാനപ്പറമ്പിൽ എസ് ബി എസ് മലയാളത്തോട് പറഞ്ഞു. താൻ സ്വീകരിച്ച സമീപനം സമാനമായുള്ള സാഹചര്യങ്ങളിലുള്ളവർക്ക് പ്രചോദനമാകുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share