കാഴ്ചയില്ലാത്തവർക്കായി ഒരു ഓൺലൈൻ വായനാലോകം; പുസ്തകം വായിച്ചുനൽകാൻ ഓസ്ട്രേലിയൻ മലയാളികളും

Source: Vijnanadeepam Facebook
കാഴ്ച പരിമിതർക്കായി തുടങ്ങിയ ഒരു ഓൺലൈൻ വായനാ ഗ്രൂപ്പ് കേരളത്തിൽ നിരവധിപേർക്കാണ് ആശ്രയമായി മാറിയിരിക്കുന്നത്. നിരവധി വോളന്റീയർമാരുടെ സഹായത്തോടെയാണ് ഈ വായനാ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. കേരളത്തിന് പുറത്തുള്ള മലയാളികളും വോളന്റീയർമാരായുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപ് കാഴ്ച പരിമിതിയുള്ള അബ്ദുൽ റവൂഫ് എന്ന കാസർഗോഡ് സ്വാദേശി തുടങ്ങിയതാണ് ഈ വായനാ ഗ്രൂപ്പ്. ഈ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അബ്ദുൽ റവൂഫും മെൽബണിൽ നിന്ന് വോളന്റീയർ ചെയ്യുന്ന ശൈലജ വർമ്മയും വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share