കുഞ്ഞിക്കഥകൾ: WA പ്രീമിയറുടെ പ്രശംസ നേടി മലയാളി പെൺകുട്ടിയുടെ പുസ്തകം

Malayalee girl author

Source: Rakesh Naduvileveedu

പുസ്തകമെഴുതുന്ന ഓസ്‌ട്രേലിയൻ മലയാളി കുട്ടികളെക്കുറിച്ചുള്ള പരമ്പരയുടെ രണ്ടാം ഭാഗത്തിൽ, സ്വന്തമായി കഥയെഴുതി അത് പുസ്തക രൂപത്തിൽ പുറത്തിറക്കിയ പെർത്തിലുള്ള 12കാരി അനിക രാകേഷിനെ പരിചയപ്പെടാം. ദി മിസ്റ്റിക്കൽ ബോക്സ് എന്ന പുസ്തകം വായിച്ച വെസ്റ്റേൺ ഓസ്ട്രേലിയ പ്രീമിയർ മാർക്ക് മക് ഗോവൻ അനികയെ പ്രശംസിച്ച് കത്തയയ്ക്കുകയും ചെയ്തു. പുസ്തകമെഴുതിയതിനെക്കുറിച്ചും മറ്റൊരു പുസ്തകം പുറത്തിറക്കാൻ പദ്ധതിയിടുന്നതിനെക്കുറിച്ചും അനിക രാകേഷും അച്ഛൻ രാകേഷ് നടുവിലെവീടും സംസാരിക്കുന്നത് കേൾക്കാം...


ഇത്തരത്തിൽ കഥകളും കവിതകളുമൊക്കെ എഴുതി അവ പുസ്തകങ്ങളാക്കി പുറത്തിറക്കുന്ന ഓസ്‌ട്രേലിയൻ മലയാളി കുട്ടികളെക്കുറിച്ച് നിങ്ങൾക്കറിയാമെങ്കിൽ എസ് ബി എസ് മലയാളത്തെ അറിയിക്കുക. [email protected] എന്ന ഇമെയിൽ വിലാസത്തിൽ ഞങ്ങളെ ബന്ധപ്പെടാം.  


Share