മലയാളി എഞ്ചിനീയർക്ക് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പ്രൊഫഷണൽ എഞ്ചിനീയർ പുരസ്കാരം

വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഈ വർഷത്തെ പ്രൊഫഷണൽ എഞ്ചിനീയർ അവാർഡിന് മലയാളി എഞ്ചിനീയർ അർഹനായി. പെർത്തിൽ എൻവയോൺമെന്റൽ എഞ്ചിനീയറായ ഡോ. രാജ് കുറുപ്പിനാണ് ഈ പുരസ്കാരം ലഭിച്ചത്.

Professional Engineer 2020

Dr Raj Kurup receives Professional Engineer 2020 award Source: Environmental Engineers International/Facebook

ഓസ്‌ട്രേലിയയിലെ എഞ്ചിനീയർമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ഇൻസ്റ്റിടൂഷൻ ഓഫ് എഞ്ചിനിയേർസ് ഓസ്ട്രേലിയ സംഘടിപ്പിച്ച പുരസ്കാരത്തിനാണ് ഡോ രാജ് കുറുപ്പ് അർഹനായത് .

വ്യാവസായിക മേഖലയിൽ മലിനജല ശുദ്ധീകരണവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ വികസിപ്പിക്കാൻ വേണ്ട ഗവേഷണം നടത്തുന്നതിൽ ഡോ രാജ് കുറുപ് നേതൃത്വം വഹിച്ചിരുന്നു.

ഫാക്ടറികളിൽ നിന്നുള്ള മാലിന്യങ്ങൾ ശുദ്ധീരിക്കുകയും ഇതുവഴി സമീപപ്രദേശങ്ങളിലെ നദികളിലെ ജലം മലിനമാകാതെ സംരക്ഷിക്കുകയും ചെയ്യാനുള്ള സാങ്കേതിക വിദ്യകളാണ് ഇദ്ദേഹം ആവിഷ്കരിച്ചത്.

കൂടാതെ യുവ ശാസ്ത്രഞ്ജന്മാരാക്കും എഞ്ചിനീയര്മാര്ക്കും പരിശീലനം നൽകുകയും ഇവർക്ക് തൊഴിൽ നേടാനായി പിന്തുണ നൽകുകയും ചെയ്യുന്നുണ്ട്.

ഈ സംഭാവനകളെല്ലാം കണക്കിലെടുത്താണ് ഡോ. രാജ് കുറുപ്പ് ഈ പുരസ്‌കാരത്തിന് അർഹനായത്.
Professional Engineer 2020
Source: Environmental Engineers International/Facebook
തന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച വലിയൊരു അംഗീകാരമായിട്ടാണ് ഈ അവാർഡിനെ കണക്കാക്കുന്നതെന്ന് രാജ് കുറുപ്പ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

മാത്രമല്ല ഇന്ത്യൻ വംശജർക്ക് ഓസ്‌ട്രേലിയയിൽ ഇത്തരം നേട്ടങ്ങൾ കൈവരിക്കാൻ അവസരമുണ്ടെന്ന് മറ്റുള്ളവർക്ക്  മനസിലാക്കിക്കൊടുക്കാനും ഈ അംഗീകാരം കൊണ്ട് സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

സ്കൂളുകളിലും മറ്റും ശാസ്ത്ര പഠനത്തിനായി വേണ്ട പിന്തുണ നൽകുക, കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കാൻ പരിശീലനങ്ങൾ നൽകുക തുടങ്ങി നിരവധി പ്രവൃത്തികളിൽ ഏർപ്പെടാനാണ് രാജ് കുറുപ്പ് ലക്ഷ്യമിടുന്നത്.

2017ലും 2019 ലും ഓസ്ട്രേലിയയിലെ മോസ്റ്റ് ഇന്നവേറ്റീവ് എഞ്ചിനീയർ എന്ന അംഗീകാരത്തിന് അർഹനായിരുന്നു ഡോ. രാജ് കുറുപ്പ്. മലിനജലസംസ്കരണ പദ്ധതി നടപ്പിലാക്കിയതിനായിരുന്നു ഈ അംഗീകാരം.

2017ൽ ഓസ്‌ട്രേലിയൻ വാട്ടർ അസോസിയേഷൻ ഏർപ്പെടുത്തിയ വാട്ടർ പ്രൊഫഷണൽ അവാർഡും രാജ് കുറുപ്പിനെ തേടിയെത്തിയിരുന്നു.
നേരത്തെ ജല ശുദ്ധീകരണ പദ്ധതികൾക്കാണ് പുരസ്‌കാരം ലഭിച്ചരുന്നതെങ്കിൽ ഇത്തവണ എഞ്ചിനീയറിംഗ് മേഖലയിൽ മുഴുവൻ പ്രവർത്തനങ്ങൾക്കാണ് ഡോ. രാജ് കുറുപ്പിന് അംഗീകാരം ലഭിച്ചിരിക്കുന്നത്.  

കൊല്ലം പരവൂർ സദേശിയായ ഡോ രാജ് കുറുപ്പ്, വര്ഷങ്ങളായി പെർത്തിൽ എൻവയോൺമെന്റൽ എഞ്ചിനീയേർസ് ഇന്റർനാഷനലിന്റെ സി ഇ ഓ ആണ്.

 


Share

Published

Updated

By Salvi Manish

Share this with family and friends