മലയാളി പെൺകുട്ടി നയിച്ച ടീമിന് ഓസ്ട്രേലിയൻ ദേശീയ 4X100 റിലേ സ്വർണ്ണം

ഓസ്‌ട്രേലിയൻ അത്ലറ്റിക്സ് ട്രാക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പിൽ മലയാളി പെൺകുട്ടി എവ്‌ലിൻ ജിമ്മി നയിച്ച വെസ്റ്റേൺ ഓസ്ട്രേലിയൻ ടീം 4X100 റിലേയിൽ സ്വർണവും 4x200 റിലേയിൽ വെള്ളിയും സ്വന്തമാക്കി.

News

Source: Supplied: Jimmy Thommana

സിഡ്നിയിൽ നടക്കുന്ന ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെസ്റ്റേൺ ഓസ്‌ട്രേലിയക്ക് വേണ്ടി എവ്‌ലിൻ ജിമ്മി, സിയെന്ന ഫില്ലിസ്, കെയ്റ്റ് നോലൻ, ഒലിവിയ ഡോട് എന്നിവരടങ്ങിയ ടീമാണ് 4x100ൽ സ്വർണ്ണം നേടിയത്. 16 വയസ്സിന് താഴെയുള്ളവർക്കുള്ള വിഭാഗത്തിലാണ് നേട്ടം.

47.28 സെക്കന്റിലാണ് എവ്‌ലിൻ ജിമ്മി നയിച്ച WA നിര ഫിനിഷ് ചെയ്തത്.
News
Perth Malayalee Evelyn Jimmy's team won Gold in 4x100 and silver in 4x200 in Sydney. Source: Supplied: Jimmy Thommana
ഇതേ പ്രായവിഭാഗത്തിലെ 4x200 റിലേയിൽ എവ്‌ലിൻ ഉൾപ്പെട്ട വെസ്റ്റേൺ ഓസ്‌ട്രേലിയൻ ടീം വെള്ളി മെഡലും സ്വന്തമാക്കി. ന്യൂ സൗത്ത് വെയിൽസിനാണ് ഈ ഇനത്തിലെ സ്വർണ്ണം. 

ദേശീയ ചാമ്പ്യൻഷിപ്പിൽ റിലേകൾക്ക്  പുറമെ, 100m, 200m എന്നീ ഇനങ്ങളിലും എവ്‌ലിൻ പങ്കെടുത്തിരുന്നു.
News
Evelyn Jimmy at Athletics Australia’s Australian Track and Field Championships held in Sydney. Source: Supplied/Jimmy Thommana
14 വയസ്സുകാരിയായ എവ്‌ലിൻ ജിമ്മി ഫെബ്രുവരിയിൽ വെസ്റ്റേൺ ഓസ് ട്രേലിയയിൽ നടന്ന സംസ്ഥാന അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണം നേടിയിരുന്നു. 100 മീറ്ററിലും, ലോങ്‌ജംപിലും ട്രിപ്പിൾ ജംപിലുമാണ് നേട്ടം കൈവിരിച്ചത്. ഈ ചാമ്പ്യൻഷിപ്പിൽ എവ്‌ലിന്റെ സഹോദരൻ അൽഫാൻ ജിമ്മി ലോങ്‌ജംപിൽ സ്വർണവും ട്രിപ്പിൾ ജംപിൽ വെള്ളിയും നേടിയിരുന്നു.
ഓസ്‌ട്രേലിയൻ ദേശീയ തലത്തിലാണ് നേട്ടം കൈവരിച്ചതെങ്കിലും, എവ്‌ലിൻ ജിമ്മിയുടെ ആഗ്രഹം ഭാവിയിൽ ഇന്ത്യയ്ക്കു വേണ്ടി ഒളിംപിക്സ് മെഡൽ നേടണമെന്നാണ്. 

ഇന്ത്യയിൽ ജനിച്ച എവ്ലിന്, ജന്മനാട്ടിലേക്ക് തിരിച്ചുപോയി അത്ലറ്റിക്സിൽ മികവ് കാട്ടണമെന്നാണ് ആഗ്രഹമെന്ന് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതിന് ശേഷം ആദ്യ കാലങ്ങളിൽ മക്കൾക്ക് അത്ലറ്റിക്സിൽ പരിശീലനം നൽകിയത് പിതാവ് ജിമ്മി തൊമ്മാനയാണ് . പിന്നീട് പ്രൊഫഷണൽ പരിശീലനത്തിന് അയക്കുകയായിരുന്നുവെന്ന് ജിമ്മി തൊമ്മാന പറഞ്ഞു.
 
തൃശൂർ സ്വദേശിയായ ജിമ്മിയും ഭാര്യ ലിന്സിയും പെർത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. അത്‌ലറ്റിക്‌സിൽ മികവ് തെളിയിച്ച മകൾക്ക് കൂടുതൽ പരിശീലനം ഒരുക്കാനുള്ള ശ്രമത്തിലാണ് ഇവർ. 

Share

Published

Updated

By Delys Paul

Share this with family and friends