PHOTO-2023-03-23-15-49-01 6.jpg
PHOTO-2023-03-23-15-49-01 6.jpg
This article is more than 2 years old

അൻറാർട്ടിക്കൻ യാത്രയുടെ കാഴ്ചകൾ കാണാം, ഓസ്ട്രേലിയൻ മലയാളിയുടെ ക്യാമറ കണ്ണിലൂടെ

വേനൽ പകലിൽ പോലും -15 ഡിഗ്രിയിൽ തണുത്തുറഞ്ഞ് കിടക്കുകയാണ് തെക്കൻ അർധഗോളമായ അൻറാർട്ടിക്ക. ഓസ്ട്രേലിയൻ മലയാളിയായ ജോസഫ് മാത്യു അൻറാർട്ടിക്കയിൽ നിന്നും പകർത്തിയ ക്യാമറ കാഴ്ചകൾ കാണാം

Published

Updated

By SBS Malayalam
Source: SBS
അൻറാർട്ടിക്ക സന്ദർശിക്കുന്നതിന് അനുയോജ്യമായ സമയം നവംബർ മുതൽ മാർച്ച് മാസം വരെയാണ്.
PHOTO-2023-03-23-15-49-01.jpg

വേനൽക്കാലത്ത് മാത്രമാണ് വിനോദ സഞ്ചാരികൾക്ക് അൻറാർട്ടിക്കയിലേക്ക് പ്രവേശനം അനുവദിക്കുക.
PHOTO-2023-03-23-15-49-16 6.jpg
അൻറാർട്ടിക്കയിലെത്താൻ പ്രധാനമായും നാല് മാർഗ്ഗങ്ങളാണുള്ളത്.
    PHOTO-2023-03-23-16-02-07 6.jpg
    ടാസ്മേനിയയുടെ തലസ്ഥാനമായ ഹൊബാർട്ടിൽ നിന്നും കപ്പലിൽ ഏഴ് ദിവസം സഞ്ചരിച്ച് അൻറാർട്ടിക്കയിലെത്താം.
    PHOTO-2023-03-23-15-49-16 5.jpg
    ചിലിയിൽ നിന്നും കപ്പൽ മാർഗ്ഗവും അൻറാർട്ടിക്കയിലെത്തിച്ചേരാം.
    PHOTO-2023-03-23-15-49-15 3.jpg
    മെൽബണിൽ നിന്നും വിമാനത്തിൽ യാത്രചെയ്തും അൻറാർട്ടിക്കയുടെ ആകാശ ദൃശ്യങ്ങൾ ആസ്വദിക്കാം.
    PHOTO-2023-03-23-15-49-15 8.jpg
    മിക്ക യാത്രാ പാക്കേജുകളും പത്ത് മുതൽ പതിനാല് ദിവസം വരെ നീളുന്നതാണ്.
    PHOTO-2023-03-23-16-02-06 8.jpg
    കൊടുംതണുപ്പിനെ പ്രതിരോധിക്കാൻ കുറഞ്ഞത് നാല് ലെയറുകളായുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടത് അത്യാവശ്യമാണ്.
    PHOTO-2023-03-23-16-02-04 8.jpg
    യാത്രയിലുടനീളം പെൻഗ്വിനുകളും ഡോൾഫിനുകളുമെല്ലാം മനോഹരമായ കാഴ്ചകൾ സമ്മാനിക്കും.
    PHOTO-2023-03-23-16-02-00 3.jpg
    ചുരുക്കം ഓപ്പറേറ്റർമാർക്ക് മാത്രമാണ് അൻറാർട്ടിക്കയിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിന് അനുമതിയുള്ളത്. അതുകൊണ്ട് തന്നെ അൻറാർട്ടിക്കൻ യാത്രക്ക് മാസങ്ങൾക്ക് മുൻപേയുള്ള തയ്യാറെടുപ്പ് അത്യാവശ്യമാണ്.

    Share