പതിവു തെറ്റാതെ ഡാർവിൻ ഓണം; പുതുമയുടെ വഴി തേടി മറ്റു കൂട്ടായ്മകൾ

Onam australian malayalees

Source: Supplied

തിരുവോണം കഴിഞ്ഞിട്ടും ഓസ്‌ട്രേലിയൻ മലയാളികളുടെ ഓണാഘോഷം തുടരുന്നു. ലോകമെങ്ങുമുള്ള മലയാളി കൂട്ടായ്മകളുടെ ഓണാഘോഷങ്ങളെ കൊവിഡ് നിയന്ത്രണങ്ങൾ സാരമായി ബാധിച്ചപ്പോൾ, പതിവു തെറ്റാതെ ഓണാഘോഷങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞ അപൂർവം പ്രദേശങ്ങളിലൊന്നാണ് ഡാർവിൻ. എന്നാൽ, മറ്റു നഗരങ്ങളിലുള്ള മലയാളി കൂട്ടായമകൾ ഓണാഘോഷത്തിന് പുത്തൻ വഴികൾ തേടി. വിവിധ സംസ്ഥാനങ്ങളിലും ടെറിട്ടറിയിലുമുള്ള മലയാളി കൂട്ടായ്മകളുടെ ഓണാഘോഷത്തെക്കുറിച്ച് കേൾക്കാം...


ഓണക്കളികളും, ഒരുമിച്ചിരുന്നുള്ള സദ്യയും ഒന്നുമില്ലാതെയാണ് ഈ വർഷത്തെ ഓണാഘോഷം. എങ്കിലും കൊറോണയെ തോൽപ്പിച്ച് നിയന്ത്രണങ്ങൾക്ക് നടുവിലും ഓസ്‌ട്രേലിയൻ മലയാളി കൂട്ടായ്മകൾ ഓണം ആഘോഷിച്ചു.

മൂന്ന് ദിവസം നീണ്ട ഓണാഘോഷമായിരുന്നു കാൻബറ മലയാളി അസോസിയേഷന്റേത്. പാലമെൻറിന് മുന്നിൽ അത്തപ്പൂക്കളമൊരുക്കിക്കൊണ്ടായിരുന്നു ഇവരുടെ ഓണാഘോഷം.
Onam australian malayalees
Source: Canberra Malayalee Association
Onam australian malayalees
Source: Canberra Malayalee Association

സാധാരണ കേരളത്തിൽ നിന്നുള്ള പ്രശസ്തരുടെ സാന്നിധ്യത്തിലാണ് മിക്ക ഓസ്‌ട്രേലിയൻ മലയാളി കൂട്ടായ്മകളും ഓണം ആഘോഷിക്കുന്നത്. എന്നാൽ യാത്രാ വിലക്കുകൾ നിലനിൽക്കുന്നതിൽ അത് സാധ്യമല്ല. എങ്കിലും ഓൺലൈനിലൂടെ ചില പ്രശസ്തരുടെ സാന്നിധ്യത്തിൽ ഓണം കൊണ്ടാടിയിരിക്കുകയാണ് വേൾഡ് മലയാളീ കൗൺസിൽ. പ്രശസ്ത ഹാസ്യ സാമ്രാട്ട് ജയരാജ് വാര്യരും മകളുമാണ് ഇവർക്ക് ലൈവ് ആയി ഓണവിരുന്ന് ഒരുക്കുന്നത്.

കൊറോണ നിയന്ത്രണങ്ങൾ മൂലം സാധാരണ പോലെ ഓണം ആഘോഷിക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ഓണാഘോഷം പാടെ ഉപേക്ഷിച്ച്, അന്നേ ദിവസം തന്നെ കേരളത്തിലുള്ള നിരവധി അനാഥാലയങ്ങൾക്ക് ഓണസദ്യ വിതരണം ചെയ്താണ് കേരളം അസോസിയേഷൻ ഓഫ് ടൗൺസ്‌വിൽ ഓണത്തെ വരവേറ്റത്.
Onam australian malayalees
Source: Kerala Association of Townsville
Onam australian malayalees
Source: Kerala Association of Townsville
ലോകമെങ്ങുമുള്ള മലയാളികൾക്ക് ഈ വർഷത്തെ ഓണം അത്രകണ്ട് ആഘോഷമാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ കൊറോണ വ്യാപനം തീരെ ഇല്ലാത്തതിനാൽ പതിവ് പോലെ തന്നെ ഓണം ആഘോഷിക്കാൻ ഡാർവിൻ മലയാളി ഫോറത്തിന് കഴിഞ്ഞു. മാവേലിയെ വരവേറ്റും, ഒരുമിച്ചിരുന്ന് സദ്യയുണ്ടും ഇവർ ഓണത്തപ്പനെ വരവേറ്റു.
Onam australian malayalees
Source: Darwin Malayalee Forum
Onam australian malayalees
Source: Supplied
ഈ ആഘോഷങ്ങളെക്കുറിച്ച് ഇവിടെ കേൾക്കാം :
LISTEN TO
Australian Malayalees celebrate Onam in novel ways amid coronavirus restrictions image

പതിവു തെറ്റാതെ ഡാർവിൻ ഓണം; പുതുമയുടെ വഴി തേടി മറ്റു കൂട്ടായ്മകൾ

SBS Malayalam

10:36
 


Share