മകളെ ഓസ്‌ട്രേലിയയിൽ തിരിച്ചെത്തിക്കാൻ പ്രതിസന്ധി നേരിടുന്ന ന്യൂ സൗത്ത് വെയിൽസിൽ താത്ക്കാലിക വിസയിലുള്ള കുടുംബം അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് എസ് ബി എസ് മലയാളത്തിന് നൽകിയ അഭിമുഖം താഴെ കേൾക്കാം
SBS മലയാളം Impact: താത്‌ക്കാലിക വിസയിലുള്ള കുടുംബത്തിന് മകളെ കൊണ്ടുവരാൻ അനുമതി

Source: Supplied:Ciciliamma Joseph
കേരളത്തിൽ കുടുങ്ങിപ്പോയ മകളെ ഓസ് ട്രേലിയയിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട താത് ക്കാലിക വിസയിലുള്ള മലയാളികുടുംബത്തിന്റെ സാഹചര്യം എസ് ബി എസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ചിലുള്ള ഡോണി ജോസിന്റെയും സിസിലിയാമ്മ ജോസഫിന്റെയും നാല് വയസ്സുള്ള മകൾ ഇവാഞ്ജലിനെ ഓസ് ട്രേലിയയിൽ എത്തിക്കാൻ യാത്രാ ഇളവിനുള്ള അപേക്ഷ രണ്ട് തവണയാണ് നിരസിച്ചത്. എസ് ബി എസ് മലയാളം നൽകിയ റിപ്പോർട്ടുകൾക്ക് ശേഷം ഓസ് ട്രേലിയൻ ബോർഡർ ഫോഴ് സ് യാത്രാ ഇളവ് നൽകുന്ന കാര്യം പുനഃപരിശോധിച്ചു. മകളെ എത്തിക്കാൻ അനുമതി ലഭിച്ച വിശദാംശങ്ങൾ പങ്കുവക്കുകയാണ് ഈ കുടുംബം. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share