“മക്കളെയൊന്ന് കെട്ടിപ്പിടിച്ചിട്ട് ഒരാഴ്ചയായി”: കൊറോണപ്രതിരോധത്തിന്റെ മുൻനിരയിലെ ആരോഗ്യപ്രവർത്തകരുടെ ജീവിതം

Healthcare workers in the fight against coronavirus

Source: JAVIER SORIANO/AFP via Getty Images

കൊറോണവൈറസിനെതിരെയുള്ള പ്രതിരോധത്തിന്റെ മുന്നണിപ്പോരാളികളായ എല്ലാ ആരോഗ്യമേഖലാ പ്രവർത്തകർക്കും എസ് ബി എസ് മലയാളത്തിന്റെ നന്ദി. കൊവിഡ് വാർഡുകളിലും പരിശോധനാ ക്ലിനിക്കുകളിലുമൊക്കെ പ്രവർത്തിക്കുന്ന മലയാളികൾ ഏതു സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് കേൾക്കാം.


ഐസൊലേഷനിൽ പോകണോ എന്ന ചർച്ചയിലാണ് ലോകത്തെ ഭൂരിഭാഗം പേരും. വീട്ടിലിരിക്കാനും, ഒന്നര മീറ്റർ അകലം പാലിക്കാനും വിദഗ്ധർ പറയുമ്പോൾ, അതിനെ ലംഘിക്കാൻ ശ്രമിക്കുന്നവരും ഏറെ.

എന്നാൽ, കുടുംബത്തിനൊപ്പം വീട്ടിൽ തന്നെയിരിക്കണമെന്നും, മക്കളുടെ ഹോം സ്കൂളിംഗിൽ സഹായിക്കണമെന്നും ആഗ്രഹിച്ചാലും സാധിക്കാത്ത നിരവധി പേരുണ്ട്.

കൊറോണവിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികളായ ആരോഗ്യമേഖലാ പ്രവർത്തകർ

ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യമേഖലാ ജീവനക്കാരുമായി ആയിരക്കണക്കിന് മലയാളികളും ഈ പോരാട്ടരംഗത്തുണ്ട്. പ്രത്യേകിച്ചും കൊവിഡ്-19 പരിശോധനാ രംഗത്തും, വാർഡുകളിലുമൊക്കെയുള്ളവർ.
Healthcare workers in the fight against coronavirus
കൊറോണപ്രതിരോധ രംഗത്തുള്ള പ്രദീപ് ദേവരാജൻ, ശ്രീജ സഞ്ജയ്, ഡോ. പ്രിംന കെന്നത്ത് Source: Supplied
കടന്നുപോകുന്ന സാഹചര്യങ്ങളും, ഇതെങ്ങനെ വ്യക്തിജീവിതത്തെ വരെ ബാധിക്കുന്നുവെന്നും അതിൽ ചിലർ സംസാരിക്കുന്നത് കേൾക്കാം
LISTEN TO
How do the frontline healthcare workers live in the time of coronavirus image

“മക്കളെയൊന്ന് കെട്ടിപ്പിടിച്ചിട്ട് ഒരാഴ്ചയായി”: കൊറോണപ്രതിരോധത്തിന്റെ മുൻനിരയിലെ ആരോഗ്യപ്രവർത്തകരുടെ ജീവിതം

SBS Malayalam

16:56
ഈ പോരാട്ടരംഗത്തുള്ള എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുയാണ് എസ് ബി എസ് മലയാളം.

കൊറോണ വിരുദ്ധ പോരാട്ടരംഗത്തുള്ള മലയാളികളായ ആരോഗ്യമേഖലാ പ്രവർത്തകർക്കു വേണ്ടി ഒരു പ്രത്യേക വെബ് പേജും എസ് ബി എസ് തയ്യാറാക്കുന്നുണ്ട്.
നിങ്ങൾ ഈ പോരാട്ടത്തിലുണ്ടോ ?
എങ്കിൽ നിങ്ങളുടെ ഒരു ചിത്രവും മറ്റുള്ളവർക്കായി നൽകാനാഗ്രഹിക്കുന്ന  ഒറ്റവരി സന്ദേശവും ഞങ്ങൾക്ക് അയച്ചുതരിക. നിങ്ങളുടെ പേരും എന്തായാണ് ജോലി ചെയ്യുന്നതെന്നും കൂടെ അറിയിക്കാൻ മറക്കരുത്.

  എന്ന ഇമെയിലിലേക്കോ, SBS Malayalam ഫേസ്ബുക്ക് പേജിൽ മെസേജായോ ഇത് അയക്കാം.

നമുക്കൊരുമിച്ച് നിൽക്കാം, ഈ പോരാട്ടത്തിൽ.

ഒരുമിച്ച് നന്ദി പറയാം, മുന്നണിയിലുള്ളവർക്ക്...


കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട ഓസ്ട്രേലിയയിലെ എല്ലാ വാർത്തകളും


Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.

If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.

If you are struggling to breathe or experiencing a medical emergency, call 000.


Share