2020നും 2022നുമിടയിലെ ഓസ്‌ട്രേലിയയിലെ നല്ലൊരു ഭാഗം ഭൂപ്രദേശവും മുന്നോ നാലോ തവണ വെള്ളത്തിനടിയിലായിട്ടുണ്ട്.
പല വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലും ജനങ്ങള്‍ക്ക് വീടുകളും, മറ്റ് സ്വത്തുവകകളും, ജീവനുമെല്ലാം നഷ്ടമായി.
ഇത്തരം പേമാരിയും വെള്ളപ്പൊക്കവും ഓസ്‌ട്രേലിയയില്‍ ഇനിയും തുടരും എന്നാണ് മുന്നറിയിപ്പ്.
സമാനമായ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായാല്‍ എങ്ങനെ രക്ഷ തേടാം എന്ന കാര്യം ഓസ്‌ട്രേലിയക്കാര്‍ മനസിലാക്കുകയും, തയ്യാറായിരിക്കുകയും വേണം എന്ന് എമര്‍ജിന്‍സി വിഭാഗ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
എത്രത്തോളം അപകടസാധ്യതയാണുള്ളത് എന്ന് തിരിച്ചറിയുന്നതാണ് ഇതിന്റെ ആദ്യഘട്ടം. ദുരന്തമുണ്ടാകുമ്പോള്‍ എന്തു നടപടിയെടുക്കണം എന്നതിനുള്ള ഒരു എമര്‍ജന്‍സി പ്ലാന്‍ തയ്യാറാക്കുകയും വേണം.
LISTEN TO

How to join the SES in Australia
SBS English
08:40
'എമര്‍ജന്‍സി പ്ലാന്‍ തയ്യാറാക്കും മുമ്പ് എന്തിനുവേണ്ടിയാണ് അത് തയ്യാറാക്കുന്നത് എന്ന് തിരിച്ചറിയണം. അതാണ് ഏറ്റവും പ്രധാനം,' - NSW എമര്‍ജന്‍സി സര്‍വീസിലെ (SES) കമ്മ്യൂണിറ്റി കേപ്പബിലിറ്റി ഓഫീസര്‍ ഡോറോത്തി ട്രാന്‍ പറയുന്നു.
നദികള്‍ക്കും, തോടുകള്‍ക്കും, മഴവെള്ള പൈപ്പുകള്‍ക്കും സമീപം ജീവിക്കുന്നവര്‍, കനത്ത മഴയുള്ളപ്പോള്‍ വെള്ളം എങ്ങോട്ടാണ് ഒഴുകുക എന്ന് മനസിലാക്കിയിരിക്കണം.
വെള്ളപ്പൊക്കമുണ്ടായാല്‍ വീടിനെയോ, ജോലിസ്ഥലത്തെയോ, ഗതാഗതമാര്‍ഗ്ഗങ്ങളെയോ എങ്ങനെ ബാധിക്കും എന്നും മനസിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്.

Source: AAP
പ്രളയത്തില്‍ നിന്ന് രക്ഷനേടാന്‍ എന്തൊക്കെ മുന്‍കരുതലെടുക്കണം എന്ന് വിശദമായി കേള്‍ക്കാം, ഇവിടെ:
LISTEN TO
ഓസ്‌ട്രേലിയയില്‍ പ്രളയം നേരിടാന്‍ എന്തൊക്കെ മുന്‍കരുതലെടുക്കണം...
09:54
For additional information, visit your local state and territory emergency services websites:
- )
In case of emergency, dial triple zero (000).