കൊറോണബാധയെത്തുടര്‍ന്നുള്ള യാത്രാവിലക്ക്‌: അടിയന്തര വിസ നല്‍കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്ക് അനുമതി

Passengers use protective masks at Netaji Subhash Chandra Bose International Airport in Kolkata, Eastern India, 13 March 2020.

Passengers use protective masks at Netaji Subhash Chandra Bose International Airport in Kolkata, Eastern India, 13 March 2020. Source: AAP

കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിലേര്‍പ്പെടുത്തിയ യാത്രാവിലക്ക് അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യയിലേക്ക് പോകാന്‍ ശ്രമിക്കുന്നവരെ ബാധിക്കുന്നത് കണക്കിലെടുത്ത്, എമര്‍ജന്‍സി വിസ അനുവദിക്കുന്നതിനുള്ള രീതിയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മാറ്റം വരുത്തി.


ഇന്ത്യയില്‍ കൊറോണവൈറസ് ബാധ പടരുന്നതിന്റെ വേഗത കുറയ്ക്കുന്നത് ലക്ഷ്യമിട്ട് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കേന്ദ്രസര്‍ക്കാര്‍ യാത്രാ വിലക്കുകള്‍ കൊണ്ടുവന്നത്.

എല്ലാ വിദേശപൗരന്‍മാരുടെയും ഇന്ത്യന്‍ വിസ റദ്ദാക്കിയ സര്‍ക്കാര്‍, OCI കാര്‍ഡുള്ളവര്‍ക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.
അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ നിന്നോ മറ്റ് നയതന്ത്ര ഓഫീസുകളില്‍ നിന്നോ വിസ ലഭിക്കും എന്നാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ ഉത്തരവില്‍ പറഞ്ഞതെങ്കിലും, ഇത് പ്രാവര്‍ത്തികമായില്ല എന്ന കാര്യം എസ് ബി എസ് മലയാളം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഉറ്റബന്ധുക്കളുടെ മരണത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് പോകാന്‍ ശ്രമിച്ച നിരവധി ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കാണ് വിസ ലഭിക്കാന്‍ കാലതാമസമുണ്ടായത്.

സിഡ്‌നി ചെറിബ്രൂക്ക് സ്വദേശിയായ ആനി അച്ഛന്റെ മരണത്തെ തുടര്‍ന്നാണ് കേരളത്തിലേക്ക് പോകാന്‍ ശ്രമിച്ചത്. OCI കാര്‍ഡുണ്ടെങ്കിലും വിസ ലഭിച്ചാല്‍ മാത്രമേ പോകാന്‍ കഴിയൂ എന്ന സ്ഥിതിയിലായിരുന്നു.
എന്നാല്‍ വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ ഹൈക്കമ്മീഷനെ ബന്ധപ്പെട്ടപ്പോള്‍, തിങ്കളാഴ്ച VFS ഓഫീസില്‍ നേരിട്ടെത്തി പേപ്പര്‍ അപേക്ഷ കൊടുക്കാനാണ് മറുപടി ലഭിച്ചത്.

അപേക്ഷ ലഭിച്ചാല്‍ VFS അത് കോണ്‍സുലേറ്റിനും, തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിനും കൈമാറുമെന്നും, മന്ത്രാലയമായിരിക്കും അടിയന്തര വിസയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് എന്നുമാണ് ആനിക്ക് SMS മുഖേന ലഭിച്ച വിശദീകരണം.
India travel restrictions due to coronavirus
Reply received by Ani from the Indian High Commission Source: Supplied
ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജര്‍ അടിയന്തര സാഹചര്യങ്ങളില്‍ നേരിടുന്ന ഈ ബുദ്ധിമുട്ട് റിപ്പോര്‍ട്ട് ചെയ്ത എസ്ബി എസ് മലയാളം, അക്കാര്യം ചൂണ്ടിക്കാട്ടി കാന്‍ബറയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ ബന്ധപ്പെട്ടിരുന്നു.

ഇതിന് ലഭിച്ച മറുപടിയിലാണ്, അടിയന്തര വിസ നല്‍കാനുള്ള വ്യവസ്ഥകളില്‍ ഇളവ് വരുത്തിയതായി ഹൈക്കമ്മീഷന്‍ അറിയിച്ചത്.

നേരിട്ട് വിസ നല്‍കാം

മാറിവരുന്ന സാഹചര്യം കണക്കിലെടുത്ത് വിദേശകാര്യമന്ത്രാലയം അടിയന്തര വിസ നല്‍കുന്നതിനുള്ള രീതിയില്‍ ഭേദഗതി വരുത്തുകയാണെന്ന് ഹൈക്കമ്മീഷന്‍ കോണ്‍സുലര്‍ അജയ് ശ്രീവാസ്തവ എസ് ബി എസ് മലയാളത്തെ അറിയിച്ചു.

എത്രത്തോളം അടിയന്തരമാണ് സാഹചര്യം എന്ന് വിലയിരുത്തിയ ശേഷം ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് തന്നെ വിസയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അടിയന്തര സാഹചര്യം വ്യക്തമാക്കുന്ന രേഖകളോടെ VFSല്‍ അപേക്ഷ സമര്‍പ്പിക്കുകയാണ് വേണ്ടത്.
ന്യൂഡല്‍ഹിയിലെ വിദേശകാര്യമന്ത്രാലയത്തിലേക്ക് ഈ അപേക്ഷ അയക്കുന്നതിന് പകരം, കോണ്‍സുലേറ്റ് തന്നെ വിസയുടെ കാര്യത്തില്‍ തീരുമാനമെടുക്കും.
ഉറ്റ  ബന്ധുക്കളുടെ മരണം പോലുള്ള അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ അവധി ദിവസങ്ങളിലുള്‍പ്പെടെ ഇന്ത്യന്‍ ഹൈക്കമ്മീഷനെയോ കോണ്‍സുലേറ്റുകളെയോ നേരില്‍ ബന്ധപ്പെടാമെന്നും, സാഹചര്യം വിലയിരുത്തി നേരിട്ട് വിസ അനുവദിക്കുമെന്നും അജയ് ശ്രീവാസ്തവ വ്യക്തമാക്കി.

പുതിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്ക്ക് വിസ ലഭിച്ചു തുടങ്ങിയിട്ടുമുണ്ട്.


As of Tuesday afternoon, only people who have recently travelled from overseas or have been in contact with a confirmed COVID-19 case and experienced symptoms within 14 days are advised to be tested.

If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.

If you are struggling to breathe or experiencing a medical emergency, call 000.


 


Share