മെൽബൺ കേസ്: കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സാമിന്റെ മാതാപിതാക്കൾ അപേക്ഷ നൽകി

Sam Abraham

Source: Supplied

സാം എബ്രഹാം- സോഫിയ ദന്പതികളുടെ മകനെ തങ്ങൾക്ക് വിട്ടുകിട്ടാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയതായി സാമിൻറെ അച്ഛൻ സാമുവൽ എബ്രഹാം എസ് ബി എസ് മലയാളം റേഡിയോയോട് പറഞ്ഞു.


കൊല്ലം എം പി NK പ്രേമചന്ദ്രൻ വഴി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനാണ് അപേക്ഷ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. സാമുവൽ എബ്രഹാമുമായുള്ള അഭിമുഖം മുകളിലെ പ്ലേയറിൽ കേൾക്കാം. 

(ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക് : ഈ അഭിമുഖത്തിൻറെ നല്ലൊരു ഭാഗം ഞങ്ങൾ എഡിറ്റ് ചെയ്ത് ഒഴിവാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടും, കേസിലെ കക്ഷികളുമായി  ബന്ധപ്പെട്ടും സാമുവൽ എബ്രഹാം പറഞ്ഞ കാര്യങ്ങൾ ഓസ്ട്രേലിയൻ നിയമപ്രകാരം പ്രക്ഷേപണം  ചെയ്യാൻ കഴിയില്ല. അത് കോടതിയലക്ഷ്യത്തിൻറെ പരിധിയിൽ വരുമെന്നതിനാൽ, എസ് ബി എസ് ലീഗൽ വിഭാഗം പരിശോധിച്ച ശേഷമാണ് ഈ അഭിമുഖം നൽകുന്നത്) 


Share