ലോകത്ത് കൊറോണവൈറസ് ബാധിച്ചിരിക്കുന്നത് 210ലേറെ രാജ്യങ്ങളിലും ടെറിട്ടറികളിലുമാണ്. വിവിധ നാടുകളിലുള്ളവർക്ക് ആശ്വാസം പകരുക എന്ന ലക്ഷ്യവുമായി 193 രാജ്യങ്ങളുടെ ദേശീയഗാനം പഠിച്ച് പാടിയിരിക്കുകയാണ് ബ്രിസ്ബൈനിൽ സഹോദരിമാരായ ആഗ്നസ് ജോയിയും തെരേസ ജോയിയും.
സാമൂഹിക നിയന്ത്രണങ്ങൾ പാലിക്കേണ്ടത് എങ്ങനെയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ പല വഴികൾ തേടുകയാണ് സർക്കാർ. അതിനിടയിൽ, തങ്ങളാൽ കഴിയുന്ന വിധം ആ സന്ദേശം പ്രചരിപ്പിക്കുകയാണ് മെൽബണിലുള്ള ഏഴു വയസുകാരി മേരിബെല്ലും, അഞ്ചുവയസുകാരി ടിയബെല്ലും.
സാമൂഹിക നിയന്ത്രണങ്ങൾ എങ്ങനെ പാലിക്കാമെന്ന് കൂട്ടുകാർക്ക് പറഞ്ഞുകൊടുക്കാനായി ഒരു വീഡിയോ ആണ് ഇവർ തയ്യാറാക്കിയത്.
കൊറോണപ്രതിരോധ രംഗത്തെ പ്രധാന പ്രഖ്യാപനങ്ങളെല്ലാം വന്നത് പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ വാർത്താസമ്മേളനങ്ങളിലൂടെയാണ്. എന്നാൽ എത്ര പേർ ഈ വാർത്താ സമ്മേളനം കേൾക്കാറുണ്ട്.
സ്കോട്ട് മോറിസന്റെ വാർത്താസമ്മേളനത്തിൽ പറയുന്ന കാര്യങ്ങൾ പാലിക്കണം എന്ന സന്ദേശവുമായി ഒരു ഗാനം രചിച്ച്, പാടിയിരിക്കുകയാണ് മെൽബണിലെ ഒമ്പതു വയസുകാരി ദേവാഞ്ജന രാജേഷ്.
പഠനത്തിനിടയിലെ ക്രാഫ്റ്റ് നിർമ്മാണ സമയത്ത് ഒരു നഴ്സിന്റെ ചെറുരൂപമുണ്ടാക്കി, നിറംകൊടുത്തുകൊണ്ടാണ് സാൻവി ഈ ആദരവ് അറിയിച്ചത്.
കൊറോണപ്രതിരോധ രംഗത്തുള്ള ആരോഗ്യപ്രവർത്തകർക്ക് അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല എന്നാണ് സിഡ്നിയിലുള്ള സാൻവി യദിരാജിന് തോന്നിയത്. അതിനാൽ തനിക്ക് കഴിയുന്ന പോലെ അവരെ ബഹുമാനിക്കാൻ സാൻവി തീരുമാനിച്ചു.

Source: Supplied