സിഡ്‌നിയിൽ സ്പെയിനിലെ FC ബാർസലോണ ക്ലബ്ബ് നടത്തുന്ന ബാർസ അക്കാദമിയിൽ രണ്ടു വർഷം മുൻപാണ് സോക്കർ പരിശീലനത്തിനായി ജെറോണിന് സെലക്ഷൻ ലഭിച്ചത്.
ബാർസ അക്കാദമിയുടെ U-9 വിഭാഗം ടീമിൽ കളിക്കുന്ന ജെറോൺ ജോഷി അക്കാദമിയുടെ ഓസ്‌ട്രേലിയൻ നിരയിൽ കളിക്കും. ന്യൂ ഡൽഹിയിൽ ജനുവരി മാസം അവസാനമാണ് ടൂർണമെന്റ് നടക്കുക.
അക്കാദമിയുടെ ഡെവലപ്മെന്റ് വിഭാഗത്തിൽ ആദ്യം തെരെഞ്ഞെടുക്കപ്പെട്ട ജെറോൺ ഇപ്പോൾ അക്കാദമി സെലക്റ്റ് വിഭാഗത്തിലാണ് കളിക്കുന്നത്.

Jeronn Joshy Pulikotil who has been selected to the under 9 Barca Australia team Source: Supplied
ഇതിൽ നല്ല നിലവാരം പുലർത്തുന്നത് കണക്കിലെടുത്താണ് ജെറോണിനെ ബാർസ ഓസ്‌ട്രേലിയ നിരയിൽ ഉൾപ്പെടുത്തിയതെന്ന് ജെറോണിന്റെ പിതാവ് ജോഷി പുലിക്കോട്ടിൽ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
മിഡ്ഫീൽഡിൽ കളിക്കാൻ താൽപര്യമുള്ള ജെറോണിന്റെ ഏറ്റവും പ്രിയപ്പെട്ട സോക്കർ താരം അർജന്റീനയുടെ ലയണൽ മെസ്സിയാണ്.
ഡൽഹിയിൽ നടക്കുന്ന ടൂർണമെന്റിൽ ജപ്പാനായിരിക്കും ശക്തരായ എതിരാളികൾ എന്ന് ജെറോൺ കരുതുന്നു.
LISTEN TO

ബാർസ അക്കാദമിയുടെ ഓസ്‌ട്രേലിയ U-9 സോക്കർ നിരയിൽ മലയാളി സാന്നിധ്യം
SBS Malayalam
10:25
ഇതേക്കുറിച്ച് ജെറോണും ജെറോണിന്റെ പിതാവ് ജോഷി പുലിക്കോട്ടിലും സംസാരിക്കുന്നത് കേൾക്കാം പ്ലെയറിൽ നിന്ന്.