അന്താരാഷ്ട്ര വിദ്യാർത്ഥികളെ ഓസ്‌ട്രേലിയയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കുന്നുണ്ട്.
ഇതിലൊന്നാണ് സ്റ്റഡി അഡ്‍ലൈഡ് എന്ന പേരിലുള്ള പദ്ധതി.
ഇന്ത്യയിൽ നിന്ന് ഏഴുപേരെയാണ് ഈ വർഷം പദ്ധതിയുടെ ഭാഗമായി സ്റ്റുഡന്റ് അംബാസ്സഡർമാരായി തെരെഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ മലയാളി വിദ്യാർത്ഥികളുമുണ്ട് .
അഡ്‍ലൈഡിലെ സർവകലാശാലകളിൽ പഠിക്കുന്നതിന്റെ ഗുണങ്ങൾ അന്താരാഷ്ട്ര വിദ്യാർത്ഥികളിലേക്ക് എത്തിക്കാനുള്ള പദ്ധതികളുടെ ഭാഗമാകുന്നത് ഏറ്റവും പ്രധാനപ്പെട്ട ചുമതലകളിൽപ്പെടുന്നുവെന്ന് സ്റ്റുഡന്റ് അംബാസഡറായി തെരെഞ്ഞെടുക്കപ്പെട്ട നിഖിൽ സാം ഫിലിപ്പ് പറയുന്നു.
അഡ്‌ലൈഡിനെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ അറിവ് പരിശോധിക്കുന്ന ഒരു ഉപന്യാസം പൂർത്തിയാക്കിയവരിൽ നിന്നാണ് സ്റ്റുഡന്റ് അംബാസ്സഡർമാരെ തെരെഞ്ഞെടുത്തത്.
അഡ്‍ലൈഡിന്റെ ബഹുസാംസ്‌കാരിക സ്വഭാവം ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നായി ഉപന്യാസത്തിൽ ചൂണ്ടിക്കാട്ടിയെന്ന് നിഖിൽ പറയുന്നു.
അഡ്‍ലൈഡിനെക്കുറിച്ച് വായിച്ചും അവിടെയുള്ള ചിലരുമായി സംസാരിച്ചുമാണ് കൂടുതൽ അറിവ് നേടിയതെന്നും നിഖിൽ കൂട്ടിച്ചേർത്തു.
യൂണിവേഴ്സിറ്റി ഓഫ് അഡ്‍ലൈഡിൽ മാസ്റ്റേഴ്സ് ബിരുദത്തിനായി ചേർന്നിരിക്കുന്ന നിഖിൽ സ്റ്റുഡന്റ് അംബാസഡർ ആകുന്നത് കൊണ്ട് പല നേട്ടങ്ങളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.
ഇതിൽ ഒന്ന് സെമെസ്റ്ററിന് ശേഷം ലഭിക്കുന്ന റെക്കമെൻഡേഷൻ ലെറ്റർ ആണ്. ഇതിന് പുറമെ മറ്റു പല നേട്ടങ്ങളും ഉണ്ട് അതേക്കുറിച്ച് നിഖിൽ സാം ഫിലിപ്പ് വിശദീകരിക്കുന്നത് ഇവിടെ കേൾക്കാം.
LISTEN TO

അഡ്‍ലൈഡിന്റെ സ്റ്റുഡന്റ് അംബാസഡറായി മലയാളി വിദ്യാർത്ഥികളും; സ്റ്റുഡൻറ് അംബാസഡറായാലുള്ള ഗുണങ്ങൾ എന്തെല്ലാം
SBS Malayalam
10:08