കൊറോണവൈറസ് പടരുന്നത് തടയുന്നതിനായി അഞ്ഞൂറിലധികം ആളുകൾ പങ്കെടുക്കുന്ന പൊതു പരിപാടികൾക്ക് വിലക്കേർപ്പെടുത്തുന്നത് ഉൾപ്പെടെ പല കർശന നടപടികളും സർക്കാർ എടുത്തിരിക്കുകയാണ്.
കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചവരുടെ സംഖ്യ പ്രതിദിനം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് വിക്ടോറിയൻ സർക്കാരും ACTയും ഇന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഉണ്ടായി .
ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിരവധി കായിക പരിപാടികളും റദ്ദാക്കേണ്ടി വന്നിട്ടുണ്ട്.
ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളി കൂട്ടായ്‍മകൾ എന്തെല്ലാം നടപടികൾ കൈക്കൊള്ളുന്നു എന്ന് എസ് ബി എസ് മലയാളം അന്വേഷിച്ചു. അത് കേൾക്കാം പ്ലെയറിൽ നിന്ന്.