ഇന്ത്യന്‍ പൗരത്വ നിയമത്തില്‍ ഭേഗദതി വരുത്തിയതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്.
മുസ്ലീങ്ങളെ മാത്രം ഒഴിവാക്കി നിയമഭേദഗതി കൊണ്ടുവന്നത് വിവേചനവും ഭരണഘടനാ വിരുദ്ധവുമാണ് എന്നാരോപിച്ചാണ് പ്രതിഷേധം നടക്കുന്നത്.
എന്നാല്‍ അതിനിടയില്‍, ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുള്ളവരെ ബാധിക്കുന്ന ഒരു വ്യവസ്ഥ കൂടി ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
OCI കാര്‍ഡുകള്‍ റദ്ദാക്കാന്‍ വ്യവസ്ഥ
ഇന്ത്യന്‍ പൗരത്വ നിയമത്തിന്റെ ഏഴാം വകുപ്പിലാണ് OCI കാര്‍ഡുകളെക്കുറിച്ച് വിശദീകരിക്കുന്നത്.
ഏതെല്ലാം സാഹര്യങ്ങളില്‍ OCI കാര്‍ഡുകള്‍ റദ്ദാക്കാം എന്നതിനുള്ള പട്ടികയില്‍, പുതിയ ഒരു വകുപ്പു കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍.
പൗരത്വ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കുകയോ, അല്ലെങ്കില്‍ ഗസറ്റ് നോട്ടിഫിക്കേഷന്‍ മൂലം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമം ലംഘിക്കുകയോ ചെയ്താല്‍ അവരുടെ OCI കാര്‍ഡ് റദ്ദാക്കാം എന്ന് പുതിയ ഭേദഗതി പറയുന്നു.
എന്നാല്‍ ഏതൊക്കെ നിയമങ്ങളാണ് ഇതിന്റെ പരിധിയില്‍ വരികയെന്നും, അക്കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക ഗസറ്റ് നോട്ടിഫിക്കേഷന്‍ പുറത്തിറക്കുമോ എന്ന കാര്യത്തിലും അവ്യക്തതയുണ്ടെന്ന് ഹൈക്കോടതി അഭിഭാഷകന്‍ ബിനോയ് കെ കടവന്‍ പറഞ്ഞു.
ഏതു നിയമലംഘനത്തെ വേണമെങ്കിലും OCI കാര്‍ഡ് റദ്ദാക്കാനുള്ള കാരണമാക്കി ഉള്‍പ്പെടുത്താന്‍ ഇതിലൂടെ സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, രാജ്യസുരക്ഷ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയായിരിക്കും സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും, OCI കാര്‍ഡുള്ള സാധാരണക്കാര്‍ ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്തുവച്ച് കുറ്റം ചെയ്താല്‍ OCI കാര്‍ഡ് റദ്ദാക്കാന്‍ കഴിയുമോ? ഇതേക്കുറിച്ച് അഡ്വ. ബിനോയ് കടവന്‍ വിശദീകരിക്കുന്നത് ഈ അഭിമുഖത്തില്‍ കേള്‍ക്കാം.
LISTEN TO

നിയമം ലംഘിച്ചാല്‍ OCI കാര്‍ഡ് റദ്ദാക്കാം: ഇന്ത്യന്‍ പൗരത്വ നിയമത്തിലെ പുതിയ വ്യവസ്ഥയുടെ വിശദാംശങ്ങള്‍
SBS Malayalam
11:17
നിലവിലെ വ്യവസ്ഥകള്‍
OCI കാര്‍ഡുകള്‍ റദ്ദാക്കുന്നതിന് നിലവിലെ നിയമത്തിലുള്ള വ്യവസ്ഥകള്‍ ഇവയാണ്.
- OCI കാര്‍ഡ് ലഭിക്കുന്നതിനായി സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞാല്‍
- ഇന്ത്യയുടെ ഭരണഘടനക്ക് എതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍
- ഇന്ത്യ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളുമായി ഇന്ത്യക്കെതിരായ തരത്തിലുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെട്ടാല്‍
- OCI കാര്‍ഡ് ലഭിച്ച അഞ്ചു വര്‍ഷത്തിനുള്ള ഇന്ത്യയില്‍ രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ നേരിടുകയാണെങ്കില്‍
- ഇന്ത്യയുടെ പരമാധികാരം, മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍, അവിഭാജ്യത തുടങ്ങിയവയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെട്ടാല്‍
ഇതിനു പുറമേയാണ് പുതിയ വ്യവസ്ഥ കൂടി കൊണ്ടുവന്നിരിക്കുന്നത്.
അതേസമയം, കാര്‍ഡുടമയുടെ ഭാഗം കൂടി കേട്ട ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാടുള്ളൂ എന്നും പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നുണണ്ട്.