DJ വേദിയിലെ നാടന്‍ വൈബ്: മലയാളത്തില്‍ സജീവമാകുന്ന ഇലക്ട്രോണിക് സംഗീതരംഗം...

Ribin 2.jpg

Credit: Ribin Richard

മെല്‍ബണില്‍ നടക്കുന്ന പക്ക ലോക്കല്‍ എന്ന ഡി ജെ സംഗീത നിശ നയിക്കാനായി എത്തിയിരിക്കുകയാണ് കേരളത്തിലെ ഏറ്റവും പ്രധാന ഡിസ്‌ക് ജോക്കിമാരില്‍ ഒരാളായ റിബിന്‍ റിച്ചാര്‍ഡ്. ഇലക്ട്രോണിക് നൃത്ത സംഗീത രംഗത്ത് (EDM) വൈറലായ നിരവധി ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള റിബിന്‍ റിച്ചാര്‍ഡ്, ഈ മേഖലയെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു.


ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച രാത്രി എട്ടരയ്ക്ക് മെല്‍ബണിലെ കൊളോണിയല്‍ ഹോട്ടലിലാണ് പക്ക ലോക്കല്‍ ചാപ്റ്റര്‍ 2 എന്ന ഡി ജെ നിശ. ഓസ്‌ട്രേലിയയിലെ നിരവധി ഡി ജെമാരം പങ്കെടുക്ക ഈ പരിപാടിയില്‍, നിരവധി ഇന്ത്യന്‍ ഭാഷകളിലെ ഗാനങ്ങളുണ്ടാകും.
Pakka Local DJ Night in Melbourne

Share