ഈ ക്രിസ്ത്മസ് ഗാനങ്ങളുടെ വീഡിയോ ഇവിടെ കാണുകയുംചെയ്യാം.
മെൽബൺ ക്ലാസിക്സ് പുറത്തിറക്കിയ ക്രിസ്ത്മസ് ആൽബമാണ് നക്ഷത്രരാവ്..
സിഡ്നിയിൽ നിന്ന് പുറത്തിറങ്ങിയ കരോൾ ഗാനമാണ് ഉണ്ണിയേശുവേ പൊന്നുപൈതലേ...
സിഡ്നിയിലെ സൗണ്ട് വൈബ്സ് സ്റ്റുഡിയോയാണ് നക്ഷത്രങ്ങൾ കാത്തിരുന്ന രാത്രി എന്ന ഗാനം പുറത്തിറക്കിയത്.
സൗണ്ട് വൈബ്സ് തന്നെ തയ്യാറാക്കി, കെ എസ് ചിത്രയുടെ സന്ദേശവുമായി പുറത്തിറങ്ങിയ മറ്റൊരു ഗാനമാണ് വെള്ളിനിലാവിലെ വെള്ളിനക്ഷത്രം
പ്രശസ്ത ഗായകൻ കെ ജി മാർക്കോസ് ആലപിച്ച ഒരു ഓസ്ട്രേലിയൻ ക്രിസ്ത്മസ് ഗാനമാണ് പെയ്തിറങ്ങും മഴ പോലെ
കേരളത്തിൽ ഗാനമൊരുക്കിയെങ്കിലും, പൂർണമായും ഡാർവിനിൽ ചിത്രീകരിച്ച ഗാനമാണ് മഞ്ഞു പെയ്യും രാവിൽ
പ്രതിസന്ധികളും നിരാശകളും ഏറെയുണ്ടായിരുന്ന ഒരു വർഷം കടന്നുപോകുമ്പോൾ, സംഗീതാർദ്രമായ ഒരു ക്രിസ്ത്മസ് സമ്മാനിക്കാൻ മുന്നോട്ടുവന്ന എല്ലാവർക്കും ആശംസകൾ.
ഒപ്പം എല്ലാ ഓസ്ട്രേലിയൻ മലയാളികൾക്കും എസ് ബി എസ് മലയാളത്തിന്റെ ക്രിസ്തുമസ് ആശംസകളും.