ഓഗസ്റ്റ് 25 ഞായറാഴ്ച വൈകിട്ട് 5.30നാണ് ഡോക്ക്‌ലാന്റ്‌സ് ഹോയ്റ്റ് തിയറ്ററില്‍
ഈ ചിത്രം കാണാനും, തുടര്‍ന്ന് ഗോവിന്ദ് പത്മസൂര്യ, സംവിധായകന്‍ റഷീദ് പാറയ്ക്കല്‍, നിര്‍മ്മാതാവ് അനസ്‌മോന്‍ കുളങ്ങര എന്നിവരുമായി സംവദിക്കാനും IFFM അവസരമൊരുക്കുന്നുണ്ട്.
ഈ പ്രദര്‍ശനത്തിനുള്ള രണ്ട് ഡബിള്‍ പാസുകള്‍ എസ് ബി എസ് മലയാളം സൗജന്യമായി നല്‍കുന്നു.
പാസ് ലഭിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്: IFFM 2024ല്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ഏത് സിനിമയാണ് എന്ന് പറയുക.
ആദ്യം ശരിയുത്തരം അറിയിക്കുന്ന രണ്ടു പേര്‍ക്ക് ഡബിള്‍ പാസുകള്‍ സമ്മാനമായി നല്‍കും.
(മെല്‍ബണില്‍ നടക്കുന്ന ഈ പ്രദര്‍ശനത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയുന്നവരെ മാത്രമാകും മത്സരത്തില്‍ പരിഗണിക്കുക. നിങ്ങളുടെ സ്ഥലവും ഉത്തരത്തിനൊപ്പം അറിയിക്കണം).